ad
Deshabhimani

വൈവിധ്യം വിളിച്ചോതി ‘എന്റെ കേരളം’ പ്രദർശന വിപണന മേള

ente keralam
വെബ് ഡെസ്ക്

Published on Apr 21, 2025, 07:00 PM | 1 min read

കാസർകോട്‌: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദർശന വിപണന മേള വൈവിധ്യം കൊണ്ട്‌ ശ്രദ്ധ നേടുന്നു. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, സർവീസ് സ്റ്റാളുകൾ , കൊമേഴ്‌സ്യൽ സ്റ്റാളുകൾ എന്നിവ മേളയിൽ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ നാല് സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം എക്കോ ടൂറിസം സെന്റർ ഏവരെയും ആകർഷിക്കും തരത്തിൽ പ്രകൃതിയാണ് പുതുലഹരി എന്ന് ജനങ്ങളെ ബോധിപ്പിക്കും വിധം ഒന്നാം സ്റ്റാളിൽ വൈവിധ്യങ്ങളായ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സജീവമായി മുന്നോട്ട് പോകുന്നു. തനത് ഉത്പന്നങ്ങളുടെ ശുദ്ധിയും കൃത്യതയും ഉറപ്പുവരുത്തികൊണ്ട് കാട്ടുതേൻ,

മുളയരി, മറയൂർ ശർക്കര, , കാപ്പിപ്പൊടി, മഞ്ഞൾ പൊടി, ചെറുതേൻ, കുടംപുളി, കുരുമുളക് , ചന്ദന സോപ്പ്, താളിപ്പൊടി, രക്ത ചന്ദനപ്പൊടി, ഇരട്ടിമധുരം, കുന്തിരിക്കം, തലയർ ചായപ്പൊടി, രാമച്ചം, പുൽത്തൈലം, കസ്തൂരിമഞ്ഞൾ പൊടി, തേൻ നെല്ലിക്ക, ചൂരൽ കുട്ട, വട്ടി തുടങ്ങിയ ഇനങ്ങളും മുളയരി പായസവും വിൽപനക്കായി ഒരുക്കിയിരിക്കുന്നു.


കൂടാതെ കേരളത്തിലെ വിവിധ വനതരങ്ങളെ കുറിച്ചും ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും വിവിധ വന്യജീവികളുടെ കാല്പാടുകൾ തുടങ്ങിയവ ആകർഷകമായി സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൂടാതെ സ്റ്റാളിൽ ഒരുക്കിയ ആൽമരവും ചിത്രശലഭ വൈവിധ്യവും ഏറെ കമനീയമാണ്. പ്രകൃതിയുടെ നേർചിത്രം പോലെ തോന്നിപ്പിക്കുന്ന ഫോട്ടോ പോയിന്റും മുളയിൽ നിർമ്മിച്ചിരിക്കുന്ന ഇരിപ്പിടവും നിരവധിയാളുകളുടെ ശ്രദ്ധകേന്ദ്രമാണ്.

മാത്രമല്ല മനുഷ്യവന്യജീവി സംഘർഷ ലഘൂകരണത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പത്തിന കർമ്മ പരിപാടികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തു പൊതുസമൂഹത്തെയാകെ വിശ്വാസത്തിലെടുത്തു നടപ്പിലാക്കി വരുന്ന വികസന പദ്ധതികളും നേട്ടങ്ങളും വിളിച്ചറിയിക്കുന്ന ബോർഡുകളും സമീപ കാലത്തു ജില്ലയിലെ വാർത്തകളിൽ ഇടംപിടിച്ച പദ്ധതികളും പരിപാടികളും കൊളാഷ് രൂപത്തിലും മിഷൻ സർപ്പയുടെ ഭാഗമായുള്ള കിയോസ്‌കും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാളുകളിലെ സന്ദർശകർക്കായി പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home