print edition തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്നു

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി തിരുവനന്തപുരം, കോവളം,വർക്കല, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്നു. തിരുവനന്തപുരത്ത് ഓവർബ്രിഡ്ജിൽ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി സുധീർ കരമന, എൽഡിഎഫ് നേതാക്കളായ എം വിജയകുമാർ, ടി എസ് ബിനുകുമാർ, എസ് എ സുന്ദർ, എൻ സുന്ദരംപിള്ള, എസ് സദാനന്ദൻ, സജേഷ്, തമ്പാനൂർ രാജീവ് എന്നിവർ പങ്കെടുത്തു.
കോവളത്ത് ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ അധ്യക്ഷയായി. നേതാക്കളായ എസ് അജിത്ത്, എ പ്രതാപചന്ദ്രൻ, സ്ഥാനാർഥി ഭഗത് റൂഫസ്, സി കെ സിന്ധുരാജൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, തെന്നൂർക്കോണം ബാബു, സഫറുള്ളഖാൻ, സി കെ ബാബു എന്നിവർ പങ്കെടുത്തു. മുക്കോല ഇന്ത്യൻ ബാങ്കിന് സമീപമാണ് ഓഫീസ്.
വർക്കലയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി വി ജോയി, നേതാക്കളായ എസ് ഷാജഹാൻ, മടവൂർ അനിൽ, ശ്രീജ ഷൈജുദേവ്, എംകെ യൂസഫ് , വി രഞ്ജിത്ത്, വി മണിലാൽ, കെ എം ലാജി, ബി എസ് ജോസ്, ജി എസ് സുനിൽ, ഗീത ഹേമചന്ദ്രൻ, ഷിജു അരവിന്ദൻ, സജീർ രാജകുമാരി, സജീർ കല്ലമ്പലം, സനിൽ കോരാണി തുടങ്ങിയവർ പങ്കെടുത്തു. മൈതാനം ബസ് സ്റ്റോപ്പിന് എതിർവശം ഷാ വെഡ്ഡിങ്ങിന് സമീപമാണ് ഓഫീസ്.
വട്ടിയൂർക്കാവ് മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് പേരൂർക്കടയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി അജയകുമാർ ഉദ്ഘാടനം ചെയ്തു. ജയശ്ചന്ദ്രൻ കല്ലിംഗൽ അധ്യക്ഷനായി. നേതാക്കളായ കെ ശശാങ്കൻ, ഇ ജി മോഹനൻ, എം ജി മീനാംബിക, ബി ബിജു, എം പി റസൽ, വട്ടിയൂർക്കാവ് ശ്രീകുമാർ, പട്ടം ശ്രീകുമാർ, സതീഷ് കുമാർ, കല്ലട നാരായണപിള്ള, ചാനാൻവിള മോഹനൻ, കാവല്ലൂർ കൃഷ്‌ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.










0 comments