ad
Deshabhimani

print edition വർധിതാവേശം; നവോന്മേഷം

Jadha.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 02:21 AM | 1 min read

തിരുവനന്തപുരം: ട്രേഡ്‌യൂണിയനുകൾ ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വ്യാഴാഴ്ച പര്യടനം നിർത്തിവച്ച എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥകൾ വർധിതാവേശത്തോടെ പ്രയാണം പുനഃരാരംഭിച്ചു.


സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻമേഖലാ ജാഥ വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പ്രഭാതസദസ്സിനുശേഷമാണ്‌ തുടങ്ങിയത്‌. തിരൂരങ്ങാടി, താനൂ‍ർ, തിരൂർ മണ്ഡലങ്ങളിലെ സ്വീകരണത്തിനുശേഷം പൊന്നാനിയിൽ സമാപിച്ചു. ശനി രാവിലെ തവനൂരിലെ സ്വീകരണത്തിനുശേഷം പാലക്കാട്‌ ജില്ലയിലേക്ക്‌ പ്രവേശിക്കും. പി സന്തോഷ്‌കുമാർ, കെ എസ് സലീഖ, മനയത്ത് ചന്ദ്രൻ, പി പി ദിവാകരൻ, യു ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ, പി എം സുരേഷ്ബാബു, എ ജെ ജോസഫ്, മാത്യു കുന്നപ്പള്ളി, വടകോട് മോനിച്ചൻ, നൈസ് മാത്യു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.


സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻമേഖലാ ജാഥ ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരിൽനിന്ന്‌തലസ്ഥാന ജില്ലയിലെ പര്യടനം പുനഃരാരംഭിച്ചു. പ്രഭാതസദസ്സിൽ ക്ഷണിക്കപ്പെട്ടവരുമായി നേതാക്കൾ ആശയവിനിമയം നടത്തി. വാമനപുരം, നെടുമങ്ങാട്‌, അരുവിക്കര മണ്ഡലങ്ങളിൽ എത്തി. വിവിധ കേന്ദ്രങ്ങളിൽ സി എസ് സുജാത, എം സ്വരാജ്, പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്മണ്യൻ, പി കെ രാജൻ, യൂജിൻ മൊറേലി, ഉഴമലയ്ക്കൽ വേണുഗോപാൽ, എ ഷാജു, ജോർജ് അഗസ്റ്റിൻ, സി പി അൻവർ സാദത്ത്, ജോണി ചെറുപറമ്പിൽ എന്നിവർ സംസാരിച്ചു.


കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച പെരുന്പാവൂരിൽ പ്രഭാതകൂടിക്കാഴ്ചയ്ക്കുശേഷമാണ്‌ പര്യടനമാരംഭിച്ചത്‌. അങ്കമാലി, ആലുവ, പറവൂർ, വൈപ്പിൻ മണ്ഡലങ്ങളിൽ സ്വീകരണമേറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളിൽ കെ കെ ശൈലജ, പി കെ ബിജു, പി പി സുനീർ, സാബു ജോർജ്‌, സുഭാഷ്‌ പുഞ്ചക്കോട്ടിൽ, വർഗീസ്‌ ജോർജ്‌, മാത്യൂസ്‌ കോലഞ്ചേരി, കെ ജി പ്രേംജിത്‌, ഫ്രാൻസിസ്‌ തോമസ്‌, എം എ ലത്തീഫ്‌, ബിനോയ്‌ ജോസഫ്‌ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home