print edition വരവേറ്റ് ചിറയിൻകീഴ്

മംഗലപുരം: കായലും കടലും അഴകൊരുക്കുന്ന ചിറയിൻകീഴിന്റെ മനസ്സ് കീഴടക്കി എൽഡിഎഫ് സ്ഥാനാർഥി മനോജ് ബി ഇടമനയുടെ റോഡ് ഷോ. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകളാണെത്തിയത്. മേനംകുളം ജങ്ഷനിൽമാത്രം അഞ്ഞൂറോളംപേരെത്തി ആവേശമൊരുക്കി. വി ശശി എംഎൽഎ റോഡ് ഷോ ഉദ്ഘാടനം ചെയ്തു.
തുമ്പ, പുത്തൻതോപ്പ്, മര്യനാട്, പുതുക്കുറിച്ചി, സമഭാവന, പെരുമാതുറ, മുതലപ്പൊഴി, അഞ്ചുതെങ്ങ്, ചെക്കാലവിളാകം, പണ്ടകശാല, വലിയകട, പുളിമൂട്, മുടപുരം, മുട്ടപ്പലം, പെരുങ്ങുഴി, മുരുക്കുംപുഴ, മംഗലപുരം, ചെമ്പകമംഗലം, ഊരുപൊയ്കയിലൂടെ വാളക്കാട് സമാപിച്ചു.
നേതാക്കളായ ആർ സുഭാഷ്, എം ജലീൽ, കഠിനംകുളം സാബു, വേങ്ങോട് മധു, എസ് കാർത്തിക, റൈസ്, ലൈല ബീഗം, ഉണ്ണിക്കൃഷ്ണൻ, ടൈറ്റസ്, പ്രേംജിത്ത്, രാഖി രവികുമാർ, വെമ്പായം നസീർ എന്നിവർ നേതൃത്വം നൽകി.









0 comments