ad
Deshabhimani

പുതുച്ചേരി നിയമസഭ: മാഹിയിൽ എൽഡിഎഫിന്‌ അട്ടിമറി വിജയം

T Ashok Kumar Mahe
വെബ് ഡെസ്ക്

Published on May 04, 2026, 01:29 PM | 1 min read

മയ്യഴി: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിൽ എൽഡിഎഫിന്‌ അട്ടിമറി വിജയം. എൽഡിഎഫ്‌ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി അഡ്വ ടി അശോക്‌കുമാർ 1115 വോട്ടിന്‌ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ രമേശ്‌ പറമ്പത്തിനെ തോൽപിച്ചു.


എൽഡിഎഫ്‌ 8375 വോട്ടും കോൺഗ്രസ്‌ 7260 വോട്ടും നേടി. ബിജെപി സ്ഥാനാർഥി എ ദിനേശന് 6969 വോട്ട്‌ ലഭിച്ചു. ഒറ്റയ്ക്ക്‌ മത്സരിച്ച മുസ്ലിംലീഗിന്‌ 814 വോട്ടുണ്ട്‌.


അഞ്ച്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ മണ്ഡലം എൽഡിഎഫ്‌ തിരിച്ചുപിടിക്കുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 300 വോട്ടിനാണ്‌ മണ്ഡലം നഷ്‌ടമായത്‌. 2016ൽ എൽഡിഎഫ്‌ സ്വതന്ത്രൻ ഡോ വി രാമചന്ദ്രൻ മാഹി മണ്ഡലത്തിൽ നിന്ന്‌ 2139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു.


പൊതുതാൽപര്യഹർജികളിലൂടെ ശ്രദ്ധേയനായ അഭിഭാഷകനാണ്‌ ടി അശോക്‌കുമാർ. ഓൾ ഇന്ത്യാലോയേഴ്‌സ്‌ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം. മാഹി, പുതുച്ചേരി കോടതികളിലും മദ്രാസ്‌ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്യുന്നു.


വോട്ടെണ്ണൽ നടന്ന നാല്‌ റ‍ൗണ്ടിലും മാഹിയിൽ എൽഡിഎഫ്‌ ആധിപത്യമായിരുന്നു. 31 ബൂത്തുകളാണ്‌ മാഹിയിലുള്ളത്‌. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ 12,229 വോട്ടും ബിജെപിക്ക്‌ 7734 വോട്ടും മാഹിയിൽ നിന്ന്‌ ലഭിച്ചിരുന്നു. രണ്ട്‌ പാർടികൾക്കും ലോകസഭയിലെ വോട്ട്‌ നിലനിർത്താനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home