ad
Deshabhimani

print edition വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് 
ചേർക്കാം; അന്തിമ പട്ടിക 19ന്

election
വെബ് ഡെസ്ക്

Published on Aug 05, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ബുധനാഴ്‌ച കൂടി അവസരം. 2026 ജനുവരി ഒന്നിനുമുൻപ്‌ 18 വയസ്‌ തികഞ്ഞവർക്ക് പേര് ചേർക്കാം. www.sec.kerala.gov.in എന്ന വെബ്സൈറ്റ്‌ വഴി അപേക്ഷിക്കണം.


അന്തിമ വോട്ടർ പട്ടിക 19ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ 3,06,947 വോട്ടർമാരുണ്ട്‌. 38 വാർഡുകൾക്കായി 385 പോളിങ്‌ സ്റ്റേഷനുകൾ സജ്ജീകരിക്കും. കരട് പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമീഷൻ വെബ്സൈറ്റിലും പരിശോധിക്കാം.


രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ്‌ ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home