ad
Deshabhimani

കോഴിക്കോട് വടകരയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ

vadakara landslide
വെബ് ഡെസ്ക്

Published on Sep 21, 2026, 04:39 PM | 1 min read

വടകര: കോഴിക്കോട് വടകര മുക്കാളിയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ. നിർമാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. അതിനാൽ ആളപായം ഒഴിവായി.


ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. നേരത്തെ നിരവധി തവണ ഈ ഭാ​ഗത്ത് മണ്ണിടിച്ചിലുണ്ടായതായാണ് വിവരം. പാതയുടെ വശത്തായി നിർമിച്ച സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. ദേശിയപാതയിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home