ad
Deshabhimani

ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിലക്കിയതിൽ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

kuwj
വെബ് ഡെസ്ക്

Published on Feb 10, 2026, 04:53 PM | 1 min read

തിരുവനന്തപുരം: ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ വിലക്കിയതിൽ പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ നൽകിയതിനാണ് ഈ അപരിഷകൃതമായ നടപടിയെന്ന് യൂണിയൻ പ്രതികരിച്ചു.


ഇത്തരം നടപടി അതീവ ഗൗരവത്തോടെയാണ് യൂണിയൻ കാണുന്നത്. ഇത് വാർത്തകൾ നൽകാനുള്ള മൗലികാവകാശ ലംഘനവും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. ഇതിനെതിരെ മാധ്യമസുഹൃത്തുക്കളും മാധ്യമ സമൂഹവും ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് പ്രസിഡന്റ്‌ കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home