print edition കളങ്കിതരെ ഒഴിവാക്കണം: കെയുഡബ്ല്യുജെ

തിരുവനന്തപുരം : ക്രിമിനൽ കേസ് പ്രതികളായ ഉദ്യോഗസ്ഥരടക്കം കളങ്കിത വ്യക്തികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും പ്രാമുഖ്യം നൽകുകയും ചെയ്യുന്നതിൽനിന്ന് സർക്കാർ വിട്ടുനിൽക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമപ്രവർത്തകൻ കെ എം ബ ഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസിൽനിന്നു രക്ഷപ്പെടാൻ വ്യാജങ്ങൾ ചമയ്ക്കുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത് മന്ത്രി ടി സിദ്ദിഖ് വാർത്താസമ്മേളനത്തിന് എത്താൻ പാടില്ലായിരുന്നു. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ മന്ത്രിമാർ അടക്കമുള്ള ഭരണനേതൃത്വം ജാഗ്രത കാണിക്കണമെന്നും യൂണിയൻ പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.









0 comments