print edition ജി സുധാകരൻ അധിക്ഷേപ പരാമർശം പിൻവലിക്കണം: കെയുഡബ്ല്യുജെ

ആലപ്പുഴ: നിയുക്ത എംഎൽഎ ജി സുധാകരൻ മാധ്യമപ്രവർത്തകനെതിരെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിക്കണമെന്ന് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വം മറന്ന് അങ്ങേയറ്റം ഹീനമായ ഭാഷാപ്രയോഗമാണ് റിപ്പോർട്ടർ ചാനലിന്റെ പ്രതിനിധിയോട് അദ്ദേഹം നടത്തിയത്.
മാധ്യമപ്രവർത്തകനെ മൂന്നാംകിട എന്ന് വിളിച്ച് അധിക്ഷേപിച്ച ഭാര്യയെയും അദ്ദേഹം തടഞ്ഞില്ല. രാഷ്‌ട്രീയനേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെത്തുന്നത് സാധാരണമാണ്.
മാധ്യമപ്രവർത്തകർ വീട്ടിൽ വന്നത് ആക്ഷേപിക്കാനുള്ള കാരണമാക്കുന്ന സുധാകരന്റെ നിലപാട് ജനാധിപത്യപ്രക്രിയയോടുള്ള പരിഹാസമാണെന്ന് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറയും സെക്രട്ടറി പി ആർ രജീഷ്‌കുമാറും പ്രസ്‌തവനയിൽ പറഞ്ഞു.










0 comments