ad
Deshabhimani

പ്രളയദുരിതാശ്വാസം വൈകുന്നു; കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനം ദുരിതത്തിൽ

kuttanad mankomp flood
വെബ് ഡെസ്ക്

Published on Sep 21, 2026, 04:06 PM | 2 min read

ആലപ്പുഴ: പ്രളയബാധിത കുട്ടനാട്ടിൽ അടിയന്തര ദുരിതാശ്വാസ ധനസഹായം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. പ്രളയം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം പല കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.


കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ഫീൽഡ് പരിശോധന പോലും പൂർത്തിയായിട്ടില്ലെന്നും ഗുണഭോക്തൃ പട്ടിക സംബന്ധിച്ച് വ്യക്തതയില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടനാട്ടിൽ 10000 രൂപ ലഭിക്കാത്തതിന് പുറമെ ഒരു കുടുംബത്തിൽ നിന്ന് രണ്ട പേർക്ക് വീതം 300 രൂപ വീതം 7 ദിവസത്തേത് നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഇതുവരെ ഒരു രൂപ പോലും കുട്ടനാട്ടിലോ പ്രളയം കാര്യമായി ബാധിച്ച മറ്റ് ജില്ലകളായ കോട്ടയം ,പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പ്രദേശങ്ങളിലും പ്രളയ ദുരിതാശ്വാസം ഇതുവരെ എത്തിയിട്ടില്ല.


അപ്പർ- ലോവർ കുട്ടനാടൻ പ്രദേശങ്ങളായ എടത്വ ,തലവടി, മുട്ടാർ, തകഴി ,ചമ്പക്കുളം, മങ്കൊമ്പ്, കാവാലം,പുളിങ്കുന്ന്,കായൽപ്പുറം,കണ്ണാടി, കൈനകരി , വേണാട്ട്കട്, ചതുർഥ്യാകരി, ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ പാലാ,പൂഞ്ഞാർ,കുമരകം,ചെങ്ങളം ഉൾപ്പടെയുള്ള പ്രദേശങ്ങൾ പത്തനംതിട്ട ജില്ലയിലെ റാന്നി ഉൾപ്പടെയുള്ള പ്രദേശങ്ങൾ എല്ലാം തന്നെ പമ്പ ,മണിമലയാർ ,അച്ചൻകോവിലാർ, മീനച്ചിലാർ തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകിയപ്പോൾ പ്രളയത്തിൽ മുങ്ങിയ നാടാണ്.


എന്നാൽ അടുത്ത പ്രളയം എത്തിയിട്ടും യുഡിഎഫ് സർക്കാർ ഈ പ്രദേശങ്ങളിലെ പ്രളയ ദുരിതാശ്വാസം കൊടുത്തു തുടങ്ങിയിട്ടുപോലുമില്ലായെന്നത് വോട്ട് ചെയ്ത ജനങ്ങളോടുള്ള സർക്കാരിന്റെ നിഷേധ സമീപനമാണ് കാണിക്കുന്നത്


ശൗചാലയം ഉല്‍പ്പടെ വെള്ളം കയറി നശിച്ച അവസ്ഥയിലാണുള്ളത്. ദിവസവേദനത്തിന് ജോലി ചെയ്യുന്നവരാണ് കഷ്ടത്തിലായിരിക്കുന്നത്. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എയുടേയും വിദേശ യാത്രകള്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയായിട്ടുണ്ട്


പ്രളയജലം കുട്ടനാടിനെ മുക്കിയിട്ട് ഏകദേശം 52 ദിവസം പിന്നിടുകയാണ്. എംഎല്‍എ റെജി ചെറിയാന്‍ അടക്കം ഉടന്‍ ധനസഹായം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കൊക്കെയാണ് അത് കൊടുക്കേണ്ടത് എന്നുപോലും അധികൃതര്‍ക്ക് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് എംഎല്‍എയുടെ വാഗ്ദാനം എന്നാണ് ഉയരുന്ന വിമര്‍ശനം. വാഗ്ദാനം വെറും വാഗ്ദാനമായി മാത്രം കുട്ടനാട്ടിൽ തുടരുന്നു.


പ്രദേശത്തെ പല വീടുകളും പൂര്‍ണമായി നശിച്ച അവസ്ഥയിലാണ്. വിണ്ടുകീറി ഏത് സമയവും നിലംപൊത്തും എന്ന നിലയിലുള്ള വീടുകളിലാണ് ഇവിടെ ഉള്ള മനുഷ്യര്‍ ജീവിക്കുന്നത്. ഫീല്‍ഡ് വേരിഫിക്കേഷന് ആരും ഇതുവരെ എത്തിയിട്ടില്ലെന്നാണ് പ്രദേസവാസികള്‍ പറയുന്നത്. ചോര്‍ന്ന് വീഴുന്ന വേള്ളം ശേഖരിക്കാന്‍ വീടിനകത്ത് പലയിടങ്ങളില്‍ പാത്രങ്ങള്‍ വെച്ചാണ് ഇവര്‍ ജീവിക്കുന്നത്.


ധനസഹായത്തിനുള്ള അപേക്ഷ ആരാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് പരാതിയുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ചില പഞ്ചായത്ത് അംഗങ്ങൾ അപേക്ഷകൾ സ്വീകരിച്ചെങ്കിലും, തുടർന്ന് അപേക്ഷകൾ എവിടേക്ക് കൈമാറണമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ അവ അംഗങ്ങളുടെ കൈയിൽ തന്നെ തുടരുന്ന സാഹചര്യമുണ്ടായതായും പ്രദേശവാസികൾ പറയുന്നു.


ഏകദേശം 41,000 പേർ ധനസഹായത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങളും ഗുരുതര രോഗബാധിതരും അപകടത്തെ തുടർന്ന് ചികിത്സയിലുള്ളവരും ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ദുരിതാശ്വാസത്തിനായി കാത്തിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.


അതേസമയം, പ്രളയ കൃഷിനാശവുമായി ബന്ധപ്പെട്ട ധനസഹായ വിതരണത്തിൽ വീഴ്ചയുണ്ടായതായി മന്ത്രി ടി സിദ്ദിഖ് സമ്മതിച്ചു. വിതരണം പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാക്കുമെന്നും . എന്നാൽ, സഹായം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുന്നതിൽ പ്രദേശവാസികൾ പ്രതിഷേധം തുടരുകയാണ്. ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കണമെന്നും അർഹരായ എല്ലാവർക്കും അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home