ad
Deshabhimani

കുന്നത്തൂരിൽ യുഡിഎഫിന് ലീഡെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മനോരമ; കണക്ക് ഇങ്ങനെ

manorama fake news.jpg
avatar
സ്വന്തം ലേഖകൻ​

Published on Dec 17, 2025, 12:17 PM | 1 min read

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ട്‌ കണക്കിൽ ഇടതുകോട്ടയായ കുന്നത്തൂർ നിയമസഭാ മണ്ഡലത്തെ യുഡിഎഫ്‌ പട്ടികയിൽ ചേർത്ത്‌ മലയാളമനോരമ. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടാണ്‌ ഇ‍ൗ തിരിമറി. നാല്‌ മണ്ഡലത്തിൽ യുഡിഎഫിന്‌ മേൽക്കൈ എന്ന തരത്തിൽ നൽകിയ വാർത്തയിൽ കുന്നത്തൂരിൽ യുഡിഎഫിന്‌ 594 വോട്ടുകളുടെ നേരിയ ഭൂരിപക്ഷവും മനോരമ നൽകി. എന്നാൽ 15,498 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ എൽഡിഎഫിനുണ്ട്‌. കൊട്ടാരക്കരയിൽ എൽഡിഎഫിന്‌ ലഭിച്ച ഭൂരിപക്ഷം ആദ്യദിവസം 144 എന്ന്‌ നൽകിയിരുന്നെങ്കിലും ചൊവ്വാഴ്ച 11,270 വോട്ട്‌ എന്ന കണക്കിലെത്തി.


manorama.jpg


ശൂരനാട്‌, കുന്നത്തൂർ, തൊടിയൂർ, കുണ്ടറ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലായി പത്ത്‌ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കുന്നത്തൂർ നിയമസഭാ മണ്ഡലം. ഇതിൽ കുണ്ടറ ഒഴികെ മൂന്ന്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലും കുന്നത്തൂർ, ശാസ്‌താംകോട്ട, പടിഞ്ഞാറെകല്ലട‍, മൈനാഗപ്പള്ളി, പോരുവഴി, മൺറോതുരുത്ത്‌ പഞ്ചായത്തുകളിലും എൽഡിഎഫ്‌ വിജയിച്ചു. ശൂരനാട്‌ തെക്ക്‌, ശൂരനാട്‌ വടക്ക്‌, പവിത്രേശ്വരം, കിഴക്കേകല്ലട പഞ്ചായത്തുകളിൽ യുഡിഎഫിനാണ്‌ വിജയം. കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ ആകെ 73,720 വോട്ട്‌ എൽഡിഎഫിന്‌ ലഭിച്ചു. യുഡിഎഫിന്‌ 58,222 ഉും ബിജെപിക്ക്‌ 34,446 വോട്ടുമാണ്‌ ലഭിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home