print edition കുംഭമേള വെെറൽ താരത്തിന്റെ ഹർജി: അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി

കൊച്ചി : കുംഭമേള വൈറൽ താരവും ഭർത്താവും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. ഇവരുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ജൂൺ രണ്ടുവരെ നീട്ടി. ദമ്പതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
മിശ്രവിവാഹിതരാണെന്നും മധ്യപ്രദേശിൽ ജീവന് ഭീഷണിയുള്ളതിനാലാണ് കേരള ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിക്കാർ പറഞ്ഞു. ഭീഷണിയുള്ളതിനാലാണ് കേരളത്തിൽവച്ച് വിവാഹിതരായതും.
പ്രായപൂർത്തിയാകാത്ത, പട്ടികവർഗക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഭർത്താവിനെതിരെ പട്ടികജാതി-–വർഗ പീഡന നിരോധനം, പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു.










0 comments