ad
Deshabhimani

print edition സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി: കുംഭമേള വൈറൽ പെൺകുട്ടിയുടെ പരാതിയിൽ നാലുപേർക്കെതിരെ കേസ്‌

Police Jeep
വെബ് ഡെസ്ക്

Published on May 01, 2026, 12:00 AM | 1 min read

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കുംഭമേള വൈറൽ പെൺകുട്ടിയുടെ പരാതിയിൽ ഉത്തരേന്ത്യക്കാരായ നാലുപേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ഒരുവർഷംമുന്പ്‌ പെൺകുട്ടിക്ക്‌ 17 വയസ്സുള്ളപ്പോഴാണ സംഭവം. വ്യാഴം വൈകിട്ട്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ രഹസ്യമൊഴി നൽകി.


പോക്‌സോ, സ്‌ത്രീത്വത്തെ അപമാനിക്കൽ, വ്യാജരേഖ ചമയ്‌ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്‌ കേസ്‌. ഓൺലൈനിൽ അപകീർത്തിപ്പെടുത്തിയെന്ന്‌ ആരോപിച്ചാണ്‌ എറണാകുളം സെൻട്രൽ പൊലീസിൽ പെൺകുട്ടി പരാതി നൽകിയത്‌.


ജനന തീയതി തിരുത്തി വ്യാജ രേഖ നിർമിച്ചെന്നും പരാതിയിലുണ്ട്‌. സീറോ എഫ്‌ഐആർ ആണ്‌ സെൻട്ര ൽ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. അധികാരപരിധി നോക്കാതെ ഏത് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാവുന്നതും പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറാവുന്നതുമായ പ്രഥമവിവര റിപ്പോർട്ടാണ്‌ സീറോ എഫ്‌ഐആർ. കേസ്‌ മധ്യപ്രദേശ്‌ പൊലീസിന്‌ കൈമാറുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ കാളിരാജ്‌ മഹേഷ്‌കുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home