print edition കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:പെൺകുട്ടിയുടെ മൊഴിയെടുത്തതായി സൂചന

കൊച്ചി:
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നു. പെൺകുട്ടിക്കായി പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. അതേസമയം, മധ്യപ്രദേശ് പൊലീസ് ഫോൺ വഴി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായാണ് സൂചന. ഭര്‍ത്താവ് ഫർമാൻ ഖാന്റെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണവർ.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭര്‍ത്താവിനെതിരെ മധ്യപ്രദേശില്‍ ചുമത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ. പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഇ–മെയിലിൽ നൽകിയ പരാതിക്കൊപ്പം നൽകിയ രേഖകളും മധ്യപ്രദേശ് പൊലീസ് പരിശോധിച്ചു. പതിനെട്ട് വയസ്സ് പൂർത്തിയായെന്ന് വ്യക്തമാക്കിയുള്ള ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും പകർപ്പുകൾ സഹിതമാണ് പെൺകുട്ടി പരാതി നൽകിയത്.
മധ്യപ്രദേശ് പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകാൻ എത്തുമെന്ന വിവരം ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും അറിഞ്ഞതായി പെൺകുട്ടിയുടെ പരാതിയിലുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടിയും ഭർത്താവും വീണ്ടും കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.










0 comments