ad
Deshabhimani

print edition ഒരു വർഷം: കുടുംബശ്രീ 
സ്‌നേഹക്കരുതലിൽ 7991 പേർ

Kudumbasree
വെബ് ഡെസ്ക്

Published on Jul 19, 2026, 12:01 AM | 1 min read

തിരുവനന്തപുരം: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്‌നേഹത്തണലൊരുക്കി കുടുംബശ്രീ. കഴിഞ്ഞവർഷം തുടങ്ങിയ ‘സ്‌നേഹിത പൊലീസ്‌ എക്സറ്റൻഷൻ സെന്ററുകൾ’ കരുതലേകിയത്‌ 7991 പേർക്ക്‌. 2025 മാർച്ചിലാണ്‌ പൊലീസ്‌ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ സെന്ററുകൾ തുടങ്ങിയത്‌. നിലവിൽ 84 കേന്ദ്രങ്ങൾ. ആഴ്ചയിൽ രണ്ടുദിവസംവീതം പ്രവർത്തിക്കുന്നു.


ഗാർഹികപീഡനം, ലഹരി ഉപയോഗം, മൊബൈൽ അഡിക്‌ഷൻ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സേവനങ്ങൾ വിപുലീകരിക്കാനായി സബ് ഇൻസ്പെക്ടർമാരുടെ പരിശീലന സിലബസിൽ സ്‌നേഹിതയെക്കുറിച്ചുള്ള അവബോധം ഉൾപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥർക്കും കമ്യൂണിറ്റി കൗൺസലർമാർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ജില്ലാ മോണിറ്ററിങ് കമ്മിറ്റികൾവഴി പ്രവർത്തനങ്ങൾ വിലയിരുത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home