print edition ഓണസദ്യക്കും കേമൻ കുടുംബശ്രീ; ഓണം വിപണനമേള നാളെ തുടങ്ങും


സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:00 AM | 1 min read
ആലപ്പുഴ : കുടുംബശ്രീ ഓണം വിപണനമേള വ്യാഴാഴ്‌ച ആരംഭിക്കും. ‘ഓണം കുടുംബശ്രീക്കൊപ്പം’ എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകർക്കും അയൽക്കൂട്ടങ്ങൾക്കും വരുമാനം വർധിപ്പിക്കുകയുമാണ് മേളയിലൂടെ ലക്ഷ്യം. സംസ്ഥാനതല ഉദ്‌ഘാടനം ആലപ്പുഴ ബീച്ചിൽ രാവിലെ 10.30ന് മന്ത്രി കെ എം ഷാജി നടത്തും. 25 വര തുടരും. കുടുംബശ്രീ നടപ്പാക്കിയ ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായുള്ള പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവ മേളകളിലൂടെ വിപണിയിലെത്തും. പോക്കറ്റ് മാർട്ട് ആപ്ലിക്കേഷൻവഴി ഉൽപ്പന്നങ്ങൾ വാങ്ങാനും സൗകര്യമുണ്ട്.
ഓണസദ്യക്ക് 170
കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളാണ് വിപുലമായ സംവിധാനങ്ങളോടെ ഓണസദ്യ ഒരുക്കുന്നത്. തൂശനില ഉൾപ്പെടെ 18 കൂട്ടം കറികളടക്കം 170 രൂപയും 20 കൂട്ടം സദ്യക്ക് 200 രൂപയും 23 കൂട്ടം ഓണസദ്യക്ക് 230 രൂപയുമാണ് നിരക്ക് . കുറഞ്ഞത് അഞ്ച് സദ്യ ഓർഡർ നൽകണം. അടപ്രഥമൻ ഉൾപ്പെ ടെ വിവിധതരം പായസം അരലിറ്റർ മുതൽ ലഭിക്കും.










0 comments