കുടുംബശ്രീ ദേശീയ സരസ് മേള: സമഗ്രകവറേജ് ഉൾപ്പടെ ദേശാഭിമാനിക്ക് മൂന്ന് പുരസ്‌കാരം

മികച്ച ഫോട്ടോഗ്രാഫർ ശരത് കൽപ്പാത്തി, മികച്ച റിപ്പോർട്ടർ അഖില ബാലകൃഷ്ണൻ
കൂറ്റനാട്: ചാലിശേരിയിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ അച്ചടിമാധ്യമ വിഭാഗത്തിൽ ദേശാഭിമാനിക്ക് മൂന്ന് പുരസ്‌കാരം. മികച്ച ഫോട്ടോഗ്രാഫർ, മികച്ച റിപ്പോർട്ടർ, സമഗ്ര കവറേജ് എന്നീ വിഭാഗങ്ങളിലാണിത്. മികച്ച ഫോട്ടോഗ്രാഫറായി പാലക്കാട് ബ്യൂറോയിലെ ശരത് കൽപ്പാത്തിയെയും റിപ്പോർട്ടറായി അഖില ബാലകൃഷ്‌ണനെയും തെരഞ്ഞെടുത്തു. ഇരുവർക്കും 5,000 രൂപ വീതവും ഫലകവുമാണ് സമ്മാനം.










0 comments