ad
Deshabhimani

print edition ജെൻഡർ വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കുടുംബശ്രീ

k shreew
വെബ് ഡെസ്ക്

Published on Jun 04, 2026, 12:47 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ജെൻഡർ വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കുടുംബശ്രീ പരീശീലന പദ്ധതി നടപ്പാക്കുന്നു. പ്രത്യേകം രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയറ്റർ അധിഷ്ഠിത പരിശീലന പരിപാടികൾ വഴി സ്ത്രീകളിൽ നേതൃത്വ വികസനം, ആശയവിനിമയം, ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളർത്തൽ എന്നിവയാണ് ലക്ഷ്യമിടുന്നത്.


സംസ്ഥാനത്ത് തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ ജെൻഡർ പോയിന്റ് പേഴ്സൺമാർ, വാർഡ്, സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർ എന്നിവർക്ക് രണ്ടുദിവസത്തെ പരിശീലനം നൽകും. ഇതു സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, തൃശൂർ പ്ലേ പാഷ്യോ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്‌ ട്രസ്റ്റി പ്രവീൺ നാരായണൻ എന്നിവർ ധാരണപത്രം ഒപ്പുവച്ചു. കുടുംബശ്രീ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി പ്രേംചന്ദ്, പ്രോഗ്രാം ഓഫീസർ പി എസ് പ്രദീപ് കുമാർ, ജസ്റ്റിൻ മാത്യു, എ തസ്നീം, പ്രീത ജി നായർ, കൃഷ്ണകുമാരി, അർജുൻ പ്രതാപ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home