ad
Deshabhimani

print edition കുടുംബശ്രീ സംരംഭ വായ്പകൾ 
ഇനി വിരൽത്തുമ്പിൽ

kudumbashree
വെബ് ഡെസ്ക്

Published on May 25, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് എളുപ്പത്തിൽ സംരംഭക വായ്പകൾ ലഭ്യമാക്കാൻ ‘ഇൻഡിവിജ്വൽ എന്റർപ്രൈസ് ലോൺ ആപ്ലിക്കേഷൻ' (ഐഇഎൽഎ) വരുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തയ്യാറാക്കിയ ആപ്ലിക്കേഷൻവഴി, രണ്ടുവർഷമായി പ്രവർത്തിക്കുന്ന സംരംഭകരായ അംഗങ്ങൾക്ക് ഡിജിറ്റലായി അപേക്ഷിക്കാം. നിലവിലുള്ള ‘ലോകോസ്' ഓൺലൈൻ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചാണ് പ്രവർത്തനം.


മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റുമാരുടെ സഹായത്തോടെ ബിസിനസ് പ്രൊപ്പോസലുകൾ ഡിജിറ്റലായി ബാങ്കുകൾക്ക് സമർപ്പിക്കാം. പലിശനിരക്കുകൾ ആപ്പിലൂടെ അറിഞ്ഞ് അനുയോജ്യമായ ബാങ്ക് തെരഞ്ഞെടുക്കാനും എൻആർഎൽഎമ്മിന്റെ പലിശ സബ്‌സിഡി സ്വന്തമാക്കാനുമാകും. വായ്പ ലഭിക്കാനുള്ള കാലതാമസവും നിരവധി രേഖകൾ സമർപ്പിക്കേണ്ട ബുദ്ധിമുട്ടുകളും ഒഴിവാകും. സംസ്ഥാന ശിൽപ്പശാലയും പരിശീലന പരിപാടിയും തിരുവനന്തപുരത്ത് കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി നവീൻ ഉദ്ഘാടനം ചെയ്തു. എൻആർഎൽഎം, എൻഐആർ ഡിപിആർ പ്രതിനിധികൾ നേതൃത്വംനൽകി. അടുത്ത ഘട്ടമായി ജില്ലാതല പരിശീലനങ്ങൾ ആരംഭിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home