print edition ഭദ്രമാണ് സ്‌ത്രീ സുരക്ഷ

സുപ്രിയ സുധാകർ
Published on Dec 31, 2025, 12:07 AM | 1 min read
കണ്ണൂർ: പക്ഷാഘാതത്തെ തുടർന്ന് ഗൾഫിൽനിന്ന് തിരിച്ചെത്തിയ ഭർത്താവിന്റെ ചികിത്സ, കോവിഡ് കാലത്ത് ചൈനയിൽനിന്ന് തിരിച്ചുവന്ന വിദ്യാർഥിനിയായ മകളുടെ ചെലവുകൾ. പ്രതിസന്ധിയിലും തളരാൻ തനൂജ ഒരുക്കമായിരുന്നില്ല. രാവും പകലും കഷ്‌ടപ്പെട്ട് ‘അലങ്കാർ’ എന്ന ആഭരണ നിർമാണസംരംഭം വളർത്തിയെടുത്തു.
ഇന്ന് ഇൗ മേഖലയിൽ സംസ്ഥാനത്തെ മികച്ച ബ്രാൻഡാണിത്. ഹൈദരാബാദ് പേളും മുത്തും കോർത്തിണക്കി ട്രെൻഡിനനുസരിച്ചുള്ള ആഭരണങ്ങൾ ഒരുക്കുന്ന സംരംഭം കുടുംബശ്രീയിൽ രജിസ്‌റ്റർ ചെയ്‌തതോടെയാണ് അടിമുടി മാറിയത്. രണ്ട് വർഷമായി താഴെചൊവ്വ സെക്യൂറ മാളിലാണ് കച്ചവടം. അഞ്ചുപേർക്ക് തൊഴിലും നൽകുന്നു. തനൂജയെപ്പോലെ കുടുംബശ്രീ കുടക്കീഴിൽ സംസ്ഥാനത്ത് 1.86 ലക്ഷം സൂക്ഷ്‌മസംരംഭങ്ങളുണ്ട്. 353129 സ്ത്രീകൾക്കാണ് ഇതുവഴി തൊഴിൽ ലഭിക്കുന്നത്.











0 comments