Deshabhimani

print edition ധനാപഹരണത്തിന്‌ നടപടി നേരിട്ടയാളെ കെടിയു സ്‌പെഷ്യൽ ഓഫീസറാക്കി

kerala Technological University
avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 12:15 AM | 1 min read

തിരുവനന്തപുരം : സാന്പത്തിക തട്ടിപ്പിൽ നടപടി നേരിട്ടയാളെ കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്‌ വിവാദത്തിൽ. പിഎഫ്‌ വായ്‌പ രേഖകൾ തിരുത്തി അനർഹമായ തുക കൈപ്പറ്റിയതിന്‌ സസ്‌പെൻഷനിലായ ആർ പ്രവീണിനാണ്‌ പുനർനിയമനം നൽകിയത്‌.


സർക്കാർ എൻജിനിയറിങ്‌ കോളേജിന്‌ (സിഇടി) കോൺസ്റ്റിറ്റ്യുന്റ്‌ പദവി നൽകി കെടിയുവുമായി സംയോജിപ്പിക്കാനുള്ള നീക്കത്തിന്‌ ചുക്കാൻ പിടിക്കാനാണ്‌ സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചത്‌. വിസി സിസ തോമസിന്റെ നിർദേശപ്രകാരം സർവകലാശാല ഉത്തരവിറക്കി. സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ ഭാരവാഹിയുമായിരുന്നു പ്രവീൺ.


അനർഹമായി പണം കൈപ്പറ്റിയതിന്‌ ആർ പ്രവീണിൽനിന്ന്‌ 18 ശതമാനം പിഴയടക്കം തുക തിരിച്ചുപിടിക്കാൻ സീനിയർ ഗവ. പ്ലീഡർ അധ്യക്ഷനായ കമീഷൻ റിപ്പോർട്ട്‌ നൽകിയിരുന്നു. തട്ടിപ്പിന്‌ സഹായിച്ച ജീവനക്കാരെ സർവകലാശാല പിരിച്ചുവിടുകയും ചെയ്‌തു. എന്നാൽ, കമീഷൻ റിപ്പോർട്ട്‌ അവഗണിച്ച്‌ അന്നത്തെ വിസി കെ ശിവപ്രസാദാണ്‌ പ്രവീണിനെ തിരിച്ചെടുത്തത്‌. സിൻഡിക്കറ്റിനെ മറികടന്നായിരുന്നു വിസിയുടെ നടപടി. സർവീസ് റൂൾസ്‌ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ഇയാൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്‌ വിവാദമായിരിക്കെയാണ്‌ പുനർനിയമനം നൽകിയത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home