കെ ടെറ്റ്; പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കെ ടെറ്റ് പരീക്ഷയിൽ പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി. കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായി നൽകിയ പുനഃപരിശോധന ഹർജികളാണ് സുപ്രീംകോടതി തള്ളിയത്.
അതേസമയം പരീക്ഷ പാസാകാനുള്ള സമയം രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി ഉയർത്തി. തുറന്ന കോടതിയിൽ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ തള്ളിയത്.
രണ്ട് വർഷത്തിനുള്ളിൽ കെ ടെറ്റ് പാസാകാത്ത അധ്യാപകർ നിർബന്ധിത വിരമിപ്പിക്കലിന് തയ്യാറാവണമെന്ന വിധിക്ക് എതിരായാണ് സംസ്ഥാന സർക്കാർ അടക്കം പുനഃപരിശോധന നൽകിയത്.
2010-ന് മുൻപ് നിയമിതരായവർക്കും ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും ദേശീയ അധ്യാപക പരിഷത്തും ഉൾപ്പെടെ നൽകിയ പുനഃപരിശോധനാ ഹർജികൾ ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കേസിൽ ആദ്യമായി പുനഃപരിശോധനാ ഹർജികൾ ഫയൽ ചെയ്തത്.










0 comments