ad
Deshabhimani

print edition കെ ടെറ്റ് ഫലം വന്നില്ല; 
ആശങ്കയിൽ ഉദ്യോഗാർഥികൾ

K TET.jpg
വെബ് ഡെസ്ക്

Published on May 21, 2026, 01:36 AM | 1 min read

കോഴിക്കോട് : കെ ടെറ്റ് ഫലം വൈകുന്നതിൽ വലഞ്ഞ് ഉദ്യോഗാർഥികൾ. ഫെബ്രുവരി 21, 23 തീയതികളിൽ നടന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ ടെറ്റ്) ഫലമാണ് നീളുന്നത്. 60 ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിജ്ഞാപനത്തിലെ അറിയിപ്പ്. ഫലം കാത്തിരിക്കുന്ന, ഈ അധ്യയന വർഷം എയ്ഡഡ്/ അൺ എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന ഉദ്യോഗാർഥികളെയും നിലവിൽ ജോലിയിലുള്ള അധ്യാപകരെയുമാണ് ഇത് ബാധിക്കുക. താൽക്കാലികമായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന അധ്യാപകർക്കും തിരിച്ചടിയാകും. സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രമായിട്ടും ഫലം വരാത്ത സാഹചര്യത്തിൽ പല ഉദ്യോഗാർഥികളും പ്രയാസത്തിലാണ്.


എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നെയും വൈകി. നേരത്തേ പ്രാഥമിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചെങ്കിലും നിരവധി പരാതികൾ ഉയർന്നു. പരാതികൾ പരിശോധിച്ചശേഷം അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിശദീകരണം. അന്തിമ ഉത്തരസൂചിക പുറത്തുവിട്ട ശേഷമാണ് ഫലം പ്രസിദ്ധീകരിക്കുക. പരീക്ഷാഭവന്റെ മെല്ലെപ്പോക്കിനാലാണ് ഫലം വൈകുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. നിലവിലെ ഫലം വന്നശേഷമാണ് വിദ്യാഭ്യാസ വകുപ്പിൽ ഇതിനകം നിയമനം നേടിക്കഴിഞ്ഞവർക്കുള്ള സ്പെഷ്യൽ കെ ടെറ്റ് തീയതി പ്രഖ്യാപിക്കുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home