ad
Deshabhimani

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

K TET.jpg
വെബ് ഡെസ്ക്

Published on Jan 03, 2026, 01:09 PM | 1 min read

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു. നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് കൂടുതൽ വ്യക്തത ആവശ്യമായതിനാൽ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെയാണ് നിലവിലെ ഉത്തരവ് മരവിപ്പിച്ചത്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.


പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്.


2009ലെ യുപിഎ സർക്കാരാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ കെ ടെറ്റ് നിർബന്ധമാക്കിയത്. 2017ലെ ബിജെപി സർക്കാർ 2019നുശേഷം കെ ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാൻ തീരുമാനിച്ചു. യുപിഎ, ബിജെപി സർക്കാരുകളുടെ നിയമത്തിന്റെ ചുവടുപിടിച്ച് വന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുക മാത്രമാണ്‌ വഴി. നിലവിൽ സർവീസിലുള്ള അധ്യാപകർക്ക്‌ ഫെബ്രുവരിയിൽ പ്രത്യേക കെ ടെറ്റ്‌ പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. വൈകാതെ സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷനും നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home