print edition ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ കെഎസ്‌യു– യൂത്ത് കോൺഗ്രസ് ആക്രമണം

ആറ്റിങ്ങൽ : ഗവ. പോളിടെക്‌നിക് കോളേജിൽ തെരഞ്ഞെടുപ്പിനെത്തുടർന്ന് വിദ്യാർഥികൾക്കുനേരെ കെഎസ്‌യു–യൂത്ത് കോൺഗ്രസ് ആക്രമണവും അസഭ്യവർഷവും. എസ്‌എഫ്‌ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി എസ് ആർ അർജുൻ, ഏരിയ ജോയിന്റ് സെക്രട്ടറി ബേഷ്മ ജയിൻ തുടങ്ങിയവർക്ക് പരിക്കേറ്റിട്ടുണ്ട്. കമ്പിയും പൈപ്പും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വിദ്യാർഥിനികളെ അസഭ്യം പറയുകയും എസ്‌എഫ്‌ഐ സ്ഥാനാർഥികളോട് വധഭീഷണി മുഴക്കുകയും ചെയ്തു. പരിക്കേറ്റ അർജുനെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.









0 comments