Deshabhimani

print edition കെഎസ്‌യു അശ്ലീല വീഡിയോ നിർമാണ കേസ്‌: സനീഷിനെ ചോദ്യം ചെയ്യുന്നു

Morphing case
വെബ് ഡെസ്ക്

Published on Sep 19, 2026, 01:01 AM | 1 min read

കൊച്ചി : കെഎസ്‌യു നേതാവടങ്ങുന്ന സംഘം വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രം പകർത്തി മോർഫ്‌ചെയ്‌ത്‌ അശ്ലീല വീഡിയോ നിർമിച്ച കേസിലെ രണ്ടാംപ്രതിയെ കസ്‌റ്റഡിയിൽ വിശദമായി ചെയ്യാൻ ആരംഭിച്ചു. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥി സനീഷിനെ മൂന്ന്‌ ദിവസത്തേക്കാണ്‌ കസ്‌റ്റഡിയിൽ വിട്ടത്‌. ഇയാൾക്കെതിരെ പോക്‌സോ വകുപ്പടക്കം ചുമത്തിയിരുന്നു.


കേസിൽ ആദ്യം അറസ്‌റ്റിലായ തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവ്‌ എസ്‌ ശ്രീഹരി ഉൾപ്പെടെ തയ്യാറാക്കിയ അശ്ലീലദൃശ്യങ്ങൾ വിറ്റ്‌ സനീഷ്‌ പണം സന്പാദിച്ചതായി കണ്ടെത്തിയിരുന്നു. മല്ലുപ്രീമിയം പെയ്‌ഡ്‌ ഗ്രൂപ്പിലൂടെയാണ്‌ ചിത്രങ്ങൾ വിറ്റിരുന്നത്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദൃശ്യങ്ങളടക്കമുണ്ട്‌. ഭാരതമാത കോളേജ്‌ ഉൾപ്പെടെയുള്ള കാലാലയങ്ങളിലെ വിദ്യാർഥിനികളുടെ മോർഫ്‌ ചെയ്‌ത ചിത്രങ്ങൾ ഗ്രൂപ്പിന്റെ പ്രചാരണത്തിന്‌ ഉപയോഗിച്ചിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. ചിത്രങ്ങൾ മോർഫ്‌ചെയ്‌തിരുന്നത്‌ താനല്ലെന്നും ഇതിനായി മറ്റുള്ളവരുണ്ടെന്നും ഗ്രൂപ്പ്‌ ആരംഭിച്ചിട്ട്‌ അധികനാളുകളായിട്ടില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ, സനീഷിന്റെ മൊഴി പൂർണമായി പൊലീസ്‌ വിശ്വാസത്തിൽ എടുത്തിട്ടില്ല. മല്ലുപ്രീമിയം പെയ്‌ഡ്‌ ഗ്രൂപ്പിലെ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. മറ്റു ക്യാന്പസുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.


സനീഷിനെ ആലപ്പുഴ കുറത്തിക്കാടുള്ള വീട്ടിലും കോളേജ് ഹോസ്റ്റലിലും എത്തിച്ച് തെളിവെടുത്തേക്കും. ശ്രീഹരിക്കും സനീഷിനും പുറമെ അശ്ലീല വീഡിയോ നിർമാണ റാക്കറ്റിലുള്ള മറ്റുള്ളവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. ടെലിഗ്രാമിൽനിന്ന്‌ വിശദമായ മറുപടിക്ക്‌ കാക്കുകയാണെന്നും ഇതിനുശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന നിലപാടിലുമാണ്‌ അന്വേഷകസംഘം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home