ad
Deshabhimani

"എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു"; പരസ്യപ്രകടനവുമായി കെഎസ്‍യു

ksu against msf
വെബ് ഡെസ്ക്

Published on Oct 09, 2025, 06:37 PM | 1 min read

താമരശേരി: എംഎസ്എഫിനെതിരെ പരസ്യപ്രകടനവുമായി കെഎസ്‍യു. കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള ആഹ്ളാദ പ്രകടനത്തിലാണ് എംഎസ്എഫിന്റെ വർ​ഗീയനിലപാടിനെതിരെ കെഎസ്‍യു രം​ഗത്തെത്തിയത്. "എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു" എന്നെഴുതിയ ബാനറുമായി കെഎസ്‍യു പ്രവർത്തകർ കൊടുവള്ളി ടൗണിൽ പ്രകടനം നടത്തി.


ചരിത്രത്തിലാദ്യമായാണ് എംഎസ്എഫിന് കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ നഷ്ടമാകുന്നത്. കഴിഞ്ഞ പത്ത് വർഷമായി കോളേജിൽ കെഎസ്‍യു- എംഎസ്എഫ് സഖ്യമില്ല.


അതേസമയം കൊടുവള്ളി ​ഗവ.കോളേജ് യൂണിയൻ യുഡിഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home