print edition പട്ടികകൊണ്ട് തലയ്‌ക്കടിച്ചു, നിലത്തിട്ട് ചവിട്ടി; കാഞ്ഞിരംകുളം ഗവ. കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച് കെഎസ്‌യു

കോവളം : കാഞ്ഞിരംകുളം ഗവ. കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ കെഎസ്‌യുക്കാർ ആക്രമിച്ചു. കെഎസ്‌യു ഇടപെടലിനെ തുടർന്ന് യൂണിയൻ തെരഞ്ഞെടുപ്പ് അകാരണമായി മാറ്റിവച്ചതിനെതിരെ എസ്എഫ്ഐ ക്ലാസ് ക്യാമ്പയിൻ നടത്തുന്നതിനിടെയായിരുന്നു അസഭ്യം വിളിച്ചുകൊണ്ട് ആക്രമണം. നിലവിലെ ചെയർമാനും കെഎസ്‌യു നേതാവുമായ അരുൺ, അഭിജിത്ത്, അനുരാജ്, മഹേഷ് തുടങ്ങിയവരാണ് മർദിച്ചത്. എസ്എഫ്ഐ പ്രവർത്തകരായ നന്ദു, പ്രഹിൻ, ഗോകുൽ, ശ്യാം എന്നിവർക്ക് പരിക്കേറ്റു. ഇവർ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പട്ടികകൊണ്ട് തലയുടെ പിൻഭാഗത്ത് അടിച്ചു. അടിയേറ്റ് വീണശേഷം നിലത്തിട്ടും ചവിട്ടി.
കോളേജിൽ സ്ഥിരമായി സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്ഐ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതുമുതൽ നിരവധി പ്രശ്നങ്ങളാണ് കെഎസ്‌യു പ്രവർത്തകർ കോളേജിലുണ്ടാക്കുന്നത്. വ്യാഴം രാത്രിയാണ് കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ഒരു സംഘം കോൺഗ്രസ് അക്രമികൾ എസ്എഫ്ഐ പ്രവർത്തകരെ കത്തിയുമായെത്തി ആക്രമിക്കാൻ ശ്രമിച്ചത്.









0 comments