print edition കെഎസ്‌യുക്കാരുടെ ചിത്രത്തിലുണ്ട് മാറിയ കേരളം

വി പി അബ്‌ദുൾറഷീദ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച, കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ ചിത്രം
കണ്ണൂർ
മന്ത്രി വീണാ ജോർജിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ കെഎസ്‌യുക്കാരെ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോഴുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളാണ് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്.
സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്നതാണ് ജില്ലാ ആശുപത്രിയെന്ന് ചിത്രങ്ങളിൽ കാണാം. കേരളത്തിന്റെ മാറ്റമെന്ന് കമന്റ് നിറച്ചാണ് ഇവ വൈറലായിരിക്കുന്നത്.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്‌ദുൾറഷീദ് ഉൾപ്പെടെ പങ്കുവച്ച ചിത്രത്തിലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ നവീന സൗകര്യങ്ങൾ തെളിഞ്ഞുകാണുന്നത്. ചിത്രത്തിനുതാഴെ വന്ന നൂറുകണക്കിന് കമന്റുകൾ ആശുപത്രിയുടെ മാറ്റത്തെക്കുറിച്ചുള്ളതാണ്. ആരോഗ്യരംഗത്ത് ഇത്രയും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രിയെ ആക്രമിച്ചതിനെതിരായ പരിഹാസവും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.










0 comments