print edition അക്ഷരനഗരിയിൽ അധ്യാപകരുടെ സംഘശക്തി

കോട്ടയം
അക്ഷരനഗരിയിൽ ആവേശത്തിന്റെ അലകളുയർത്തി അധ്യാപകരുടെ അത്യുജ്വല റാലിയോടെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെഎസ്‌ടിഎ) സംസ്ഥാന സമ്മേളത്തിന് സമാപനം. എല്ലാ ജില്ലകളിൽ നിന്നെത്തിയ പതിനായിരത്തിലധികം അധ്യാപകർ കോട്ടയം നഗരത്തിൽ ചുവടുവച്ചപ്പോൾ അത് സംഘശക്തിയുടെ വിളംബരമായി. പൊതുവിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങളിൽ സേവനസമർപ്പണത്തിന്റെ കൈയൊപ്പ് ചാർത്തിയ അധ്യാപകരെ ഹൃദയാഭിവാദ്യം ചെയ്‌താണ് കോട്ടയം സ്വീകരിച്ചത്.
റാലിയുടെ മുൻനിരയിൽ 35 –ാം സമ്മേളനത്തിന്റെ പ്രതീകമായി 35 പതാകകളും മുത്തുക്കുടകളുമായി അധ്യാപകരും പിന്നിൽ സംസ്ഥാന ഭാരവാഹികളും അണിനിരന്നു. ബാൻഡ് വാദ്യവും ചെണ്ടമേളവും കലാരൂപങ്ങളും അകന്പടിയേകി. ‘മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം' എന്ന സമ്മേളനത്തിന്റെ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കെഎസ്‌ടിഎ രൂപീകരിച്ച ‘അധ്യാപക ബ്രിഗേഡ് ’ യൂണിഫോം ധരിച്ച് അണിനിരന്നു. തിരുനക്കര മൈതാനത്തെ വി എസ് അച്യുതാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. കെസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന അധ്യക്ഷയായി. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എംപി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ബിനു എബ്രഹാം നന്ദിയും പറഞ്ഞു.
കെഎസ്‌ടിഎയ്‌ക്ക് 85 അംഗ സംസ്ഥാന കമ്മിറ്റി
കെഎസ്ടിഎ 35-–ാമത് സംസ്ഥാന സമ്മേളനം 85 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സുജു മേരി, സിജോവ് സത്യന്‍(തിരുവനന്തപുരം), ജി കെ ഹരികുമാര്‍(കൊല്ലം), എസ് സത്യജ്യോതി, സി ജ്യോതികുമാർ(ആലപ്പുഴ), സി ബിന്ദു(പത്തനംതിട്ട), കെ ജെ പ്രസാദ്(കോട്ടയം), എം രമേശ്(ഇടുക്കി), ഏലിയാസ് മാത്യു, കെ ജെ ഷൈൻ(എറണാകുളം), പി സി സിജി(തൃശൂർ), എം ആര്‍ മഹേഷ് കുമാർ(പാലക്കാട്), സി ഷക്കീല, സി ടി ശ്രീജ(മലപ്പുറം), സി സതീശൻ, കെ ഷാജിമ (കോഴിക്കോട്), കെ സി സുധീര്‍(കണ്ണൂര്‍), കെ ഹരിദാസ്(കാസര്‍കോട്).
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: ആർ വിദ്യാവിനോദ്, ബി എം ശ്രീലത, ബി ബിജു, പ്രസാദ് രാജേന്ദ്രന്‍, ഷിബു, (തിരുവനന്തപുരം), സന്തോഷ് കുമാർ, എം എസ് ഷിബു, ജെ ശശികല, ആര്‍ ബി ശൈലേഷ് കുമാര്‍, ആദർശ്(കൊല്ലം), ദീപ വിശ്വനാഥ്, രാജേഷ് എസ് വള്ളിക്കോട്, എ കെ പ്രകാശ്(പത്തനംതിട്ട), ടി ജെ അജിത്ത്, എം സിന്ധു, ജോസഫ് മാത്യു(ആലപ്പുഴ), വി കെ ഷിബു, പി എ ജാസ്‌മിൻ, ടി രാജേഷ് (കോട്ടയം), എം ആർ അനിൽകുമാർ, കെ ആർ ഷാജിമോൻ, അപര്‍ണ നാരായണന്‍ (ഇടുക്കി), എം നിയാസ്, ജി ആനന്ദകുമാർ, ഡാല്‍മിയ തങ്കപ്പന്‍, പി എം ഷൈനി (എറണാകുളം), സാജൻ ഇഗ്‌നേഷ്യസ്, കെ പ്രമോദ്, ദീപ ആന്റണി, ബിനോയ് ടി മോഹനന്‍, എം എസ് ബീന(തൃശ്ശൂര്‍), കെ അജില, കെ എം അജിത്ത്, കെ പ്രസാദ്, എം ഗീത (പാലക്കാട്), കെ സരിത, അജിത് ലൂക്ക്, ആർ പി ബാബുരാജ്, ഷൈജി ടി മാത്യു, കെ വീരാപ്പു (മലപ്പുറം), ആർ എം രാജൻ, എൻ സന്തോഷ്‌കുമാർ, കെ എന്‍ സജീഷ് നാരായണന്‍, വി പി മനോജ്(കോഴിക്കോട്), ടി രാജൻ, എ ഇ സതീഷ് ബാബു, വി എ ദേവകി (വയനാട്), കെ സി സുനിൽ, കെ പ്രകാശൻ, ടി റജില, കെ രഞ്ജിത്ത് (കണ്ണൂര്‍), ടി പ്രകാശൻ,സുജാത, എന്‍ കെ ലസിത ( കാസർകോട്).
ഓഡിറ്റര്‍മാർ: എസ് എസ് സനു (കോട്ടയം), ബി ജി ഗിരീഷ്‌കുമാർ (പാലക്കാട്).










0 comments