ad
Deshabhimani

കെഎസ്‌ടിഎ സംസ്ഥാനസമ്മേളനത്തിന്‌ ഇന്ന്‌ സമാപനം

print edition ടെറ്റ് ഇല്ലാത്ത അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം ; കെഎസ്ടിഎ സംസ്ഥാന സമ്മേളനം

Ksta State Conference

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 16, 2026, 12:00 AM | 2 min read


കോട്ടയം

ടെറ്റ് ഇല്ലാത്ത അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കെഎസ്ടിഎ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടെറ്റ് നടപ്പാക്കലുമായി ബന്ധപ്പെട്ട് 2025 സെപ്തംബർ ഒന്നിലെ സുപ്രീംകോടതി വിധി രാജ്യത്തെ അധ്യാപക സമൂഹത്തില്‍ ഗുരുതരമായ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ട്. അതത് കാലഘട്ടങ്ങളില്‍ നിയമപരമായി അംഗീകരിച്ച യോഗ്യതകളുടെ അടിസ്ഥാനത്തില്‍ നിയമിതരായ അധ്യാപകരുടെ സേവനം പുനര്‍ വിലയിരുത്തപ്പെടുന്ന സാഹചര്യം ജനാധിപത്യവിരുദ്ധമാണ്. ടെറ്റ് നിലവില്‍ വരുന്നതിനുമുമ്പ് നിയമിതരായി സേവനത്തില്‍ തുടരുന്ന അധ്യാപകരെയും നിലവില്‍ ടെറ്റ് ഇല്ലാത്തതിന്റെ പേരില്‍ അനിശ്ചിതത്വം നേരിടുന്ന അധ്യാപകരെയും ഈ വിധി ഗൗരവമായി ബാധിക്കുന്നു. ഇത്‌ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യായതത്വങ്ങള്‍ക്കും സ്വാഭാവികനീതിക്കും ജീവിക്കാനുള്ള അവകാശത്തിനും എതിരാണ്.


വിദ്യാഭ്യാസം സമവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഇത്തരം വിഷയങ്ങളിലൊന്നും സംസ്ഥാനങ്ങളുമായി മതിയായ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭരണഘടനാപരവും നിയമപരവുമായ എല്ലാ സാധ്യതകളും ഇക്കാര്യത്തില്‍ തേടുമെന്ന് നിയമസഭയില്‍ കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിവ്യൂ പെറ്റിഷന്‍ നല്‍കാത്ത അധ്യാപകര്‍ക്ക് പ്രത്യേക ടെറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ച കേരള സര്‍ക്കാരിന്റെ നടപടി ആശ്വാസകരമാണ്. അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും മാന്യതയും തൊഴില്‍ സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്ന നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കെഎസ്‌ടിഎ സംസ്ഥാനസമ്മേളനത്തിന്‌ ഇന്ന്‌ സമാപനം

കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെഎസ്ടിഎ) 35–-ാമത് സംസ്ഥാന സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും. അധ്യാപക റാലിയും പൊതുസമ്മേളനവും നടക്കും. തിരുനക്കര മൈതാനത്തെ വി എസ് അച്യുതാനന്ദന്‍ നഗറിൽ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി സംസാരിക്കും. കോട്ടയം പോപ്പ്‌ മൈതാനിയിൽനിന്ന്‌ പകൽ രണ്ടിന്‌ ആരംഭിക്കുന്ന അധ്യാപക റാലി പൊതുസമ്മേളന വേദിയിൽ സമാപിക്കും. ബി സുരേഷ് നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) രാവിലെ 7.30ന്‌ പുതിയ സംസ്ഥാന ക‍ൗൺസിൽ തെരഞ്ഞെടുപ്പ്‌ നടക്കും. 9.30ന് മാധ്യമ പ്രവര്‍ത്തകന്‍ പി സായ്നാഥ് പ്രഭാഷണം നടത്തും. 10ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ദേശാഭിമാനി റസിഡന്റ്‌ എഡിറ്റര്‍ എം സ്വരാജ് ഉദ്ഘാടനംചെയ്യും.


ഞായറാഴ്‌ച പ്രതിനിധി സമ്മേളനത്തിൽ പൊതുചർച്ച പൂർത്തിയായി. പ്രവർത്തന റിപ്പോർട്ടിൽ ജനറൽ സെക്രട്ടറി ടി കെ എ ഷാഫിയും സംഘടനാ റിപ്പോർട്ടിൽ പ്രസിഡന്റ്‌ ഡി സുധീഷും മറുപടി പറഞ്ഞു. കെ സി മഹേഷ്‌ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനവും അധ്യാപക ലോകം അവാർഡ്ദാനവും സാഹിത്യകാരൻ ബെന്യാമിൻ ഉദ്‌ഘാടനം ചെയ്‌തു. ട്രേഡ് യൂണിയൻ സ‍ൗഹൃദ സമ്മേളനം സ്‌കൂൾ ടിച്ചേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ജനറൽ സെക്രട്ടറി രവി ചാവ ഉദ്‌ഘാടനംചെയ്‌തു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home