ad
Deshabhimani

പ്രതിനിധി സമ്മേളനം നാളെമുതൽ

print edition കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ പതാക ഉയരും

ksta state conference
വെബ് ഡെസ്ക്

Published on Feb 13, 2026, 12:08 AM | 1 min read


കോട്ടയം

കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ വെള്ളിയാഴ്‌ച പതാക ഉയരും. വൈകിട്ട്‌ 5.30ന്‌ വി എസ് അച്യുതാനന്ദൻ നഗറിൽ (തിരുനക്കര മൈതാനം) സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തും. വൈകിട്ട്‌ അഞ്ചിന്‌ കൊടിമര, ദീപശിഖ, പതാക ജാഥകൾ കലക്ടറേറ്റിന്‌ സമീപം സംഗമിക്കും. തുടർന്ന്‌ തിരുനക്കര മൈതാനേത്തേക്ക്‌ നീങ്ങും.


‘മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള സമ്മേളനം ശനി രാവിലെ 9.30ന്‌ ബി സുരേഷ് നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) സാമ്പത്തിക വിദഗ്‌ധൻ ഡോ. പരകാല പ്രഭാകർ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ‘സാമ്പത്തിക രംഗം’ വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. 15ന്‌ രാവിലെ 10ന്‌ സാംസ്‌കാരിക സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അധ്യാപക ലോകം അവാർഡ് ദാനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിക്കും. പകൽ രണ്ടിന്‌ ട്രേഡ് യൂണിയൻ സ‍ൗഹൃദസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 16ന്‌ രാവിലെ 10ന്‌ മാധ്യമ പ്രവർത്തകൻ പി സായ്‌നാഥ് പ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന്‌ കലക്ടറേറ്റ്‌ പരിസരത്തുനിന്ന്‌ തിരുനക്കര മൈതാനിയിലേക്ക്‌ അധ്യാപക റാലി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home