ad
Deshabhimani

print edition വേനലവധി വെട്ടിച്ചുരുക്കിയ വ്യാജ പ്രചരണം, കുറ്റക്കാർക്കെതിരെ നടപടി വേണം: കെഎസ്‌ടിഎ

KSTA.jpg
വെബ് ഡെസ്ക്

Published on Mar 27, 2026, 12:47 AM | 1 min read


തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ മധ്യവേനലവധി ഒരു മാസമായി വെട്ടിച്ചുരുക്കിയതായി വിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയെന്നപേരിൽ പ്രചരിപ്പിക്കുന്ന വ്യാജരേഖ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഐഎഎസ് ഓഫീസറുടെ ഔദ്യോഗിക പദവിയടക്കം രേഖപ്പെടുത്തി കള്ളഒപ്പിട്ടാണ് വ്യാജരേഖ ചമച്ചത്.


രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും ആശങ്കയുണ്ടാക്കാനുള്ള വ്യാജരേഖ സൃഷ്‌ടിച്ചത്‌ ക്രിമിനല്‍ കുറ്റമാണ്‌. വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ ഫലമായാണ്‌ 11 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് പുതുതായി എത്തിയത്‌. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് ഇ‍ൗ വികസനം തടസ്സമാകുമെന്നതാകാം വ്യാജരേഖയ്‌ക്കുപിന്നിലെന്ന്‌ സംസ്ഥാന പ്രസിഡന്റ് എ കെ ബീനയും ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫിയും പ്രസ്താവനയില്‍ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home