ad
Deshabhimani

മന്ത്രിസഭാ അനിശ്ചിതത്വം

print edition അധ്യയന വർഷാരംഭം പ്രതിസന്ധിയിൽ: കെഎസ്‌ടിഎ

congress cm fight
വെബ് ഡെസ്ക്

Published on May 13, 2026, 12:01 AM | 1 min read

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിലെ കാലതാമസം പൊതുവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നെന്ന്‌ കെഎസ്ടിഎ. ഭരണതലത്തിലുള്ള അനിശ്ചിതത്വം കാരണം പല നടപടികളും മന്ദഗതിയിലാണ്‌. അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ സ്കൂളിലെ അറ്റകുറ്റപ്പണികൾ, ശുചീകരണം, പ്രവേശനോത്സവം തുടങ്ങിയവയിൽ തീരുമാനമായില്ല.


പ്രതിസന്ധി പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തെതന്നെ പ്രതികൂലമായി ബാധിക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഉത്തരവാദിത്വങ്ങൾക്കിടയിലും അധ്യാപകർ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാമൂല്യനിർണയം പൂർത്തീകരിച്ചു. അനിശ്ചിതത്വം കാരണം ഫലപ്രഖ്യാപനം വൈ കുകയാണ്‌. മുൻ നിശ്ചയിച്ച തീയതിയിൽത്തന്നെ ഫലപ്രഖ്യാപനം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അവധിക്കാല അധ്യാപക പരിശീലനവും അവതാളത്തിലാണ്‌. ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മറ്റ്‌ നടപടികൾ സ്വീകരിക്കണമെന്നും ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, പ്രസിഡന്റ് എ കെ ബീന എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home