ad
Deshabhimani

print edition യാത്രക്കാർക്ക്‌ 
ഇഷ്ടമുള്ളിടത്ത്‌ 
ഇറങ്ങാം, കയറാം ; സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റുമായി കെഎസ്‌ആർടിസി

ksrtc
വെബ് ഡെസ്ക്

Published on Feb 28, 2026, 01:45 AM | 1 min read


തിരുവനന്തപുരം

രണ്ട്‌ പുതിയ സേവനങ്ങളുമായി കെഎസ്‌ആർടിസി. സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ്‌, ഡൈനാമിക് പ്രൈസിങ്‌ എന്നിവയാണ്‌ ആരംഭിച്ചത്‌. ഇതിന്റെ ഉദ്‌ഘാടനം സ്‌പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. ബസിന്‌ സ്‌റ്റോപ്പില്ലെങ്കിലും അധിക പണം നൽകിയാൽ നിശ്‌ചിത സ്ഥലത്തുനിന്ന്‌ കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്‌റ്റ്‌, സൂപ്പർഫാസ്‌റ്റ്‌, ഡീലക്‌സ്‌, എക്‌സ്‌പ്രസ്‌ സർവീസുകളിൽ സേവനം ഉപയോഗിക്കാം.


തുടക്കത്തിൽ 20 രൂപയാണ്‌ ‘സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റി’ന്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്പോൾ എവിടെനിന്നാണ്‌ കയറുന്നതെന്ന്‌ വ്യക്തമാക്കണം. ചലോ ആപ്പിൽ നോക്കിയാൽ ബസ്‌ വരുന്നത്‌ അറിയാനാകും. നിശ്‌ചിത സ്ഥലത്ത്‌ ഏതുസമയത്ത്‌ എത്തുമെന്ന്‌ അറിയാനാകും. അതിന്‌ അനുസരിച്ച്‌ സ്ഥലത്ത്‌ എത്തണം. യാത്രക്കാരെ കാത്തുനിൽക്കില്ലെന്ന്‌ അധികൃതർ അറിയിച്ചു. രാജ്യത്തുതന്നെ ആദ്യമാണ്‌ പൊതുഗതാഗതമേഖലയിൽ ഇത്തരം സംവിധാനം.


പ്രധാനമായും അന്തർസംസ്ഥാന റൂട്ടിലാണ്‌ ഡൈനാമിക്‌ പ്രൈസിങ്‌ ഏർപ്പെടുത്തുക. ബസ്‌ പുറപ്പെടുന്നതിന്‌ 24 മണിക്കൂർ മുന്പ്‌ 50 ശതമാനം സീറ്റിൽ താഴെയാണ്‌ ബുക്കിങ്ങെങ്കിൽ ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കും. യാത്രക്കാരുടെ തിരക്ക്‌ കൂടുന്പോൾ നിരക്കും വർധിക്കും. പരമാവധി 50 ശതമാനം നിരക്കുവരെയായിരിക്കും വർധന. ഓൺലൈൻ, ക‍ൗണ്ടർടിക്കറ്റുകൾക്ക്‌ ഇത്‌ ബാധകമാകും. ഉത്സവസീസണിൽ സ്വകാര്യ ബസുകളിൽ അഞ്ചിരട്ടി വരെ വർധനയുണ്ടാകാറുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home