പരിഷ്കരിച്ച പ്ലാനുകൾ മന്ത്രി പുറത്തിറക്കി
print edition കെഎസ്‌ആർടിസി ജീവനക്കാർക്ക് 50ലക്ഷംവരെ ആരോഗ്യപരിരക്ഷ

കൊല്ലം
കെഎസ്‌ആർടിസി ജീവനക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതിയുടെ പരിഷ്കരിച്ച പ്ലാനുകൾ മന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കി. കൊല്ലം കെഎസ്‌ആർടിസി ആധുനിക ബസ് സ്റ്റേഷൻ നിർമാണോദ്‌ഘാടനച്ചടങ്ങിൽ പദ്ധതിയുടെ ബ്രോഷർ മന്ത്രി പ്രകാശിപ്പിച്ചു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി.
എസ്‌ബിഐയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ വർഷം 8906 രൂപ പ്രീമിയം അടച്ചാൽ കുടുംബത്തിലെ നാലുപേർക്ക് 50 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കും. അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് ഒരുകോടി രൂപയും സാധാരണ മരണമാണെങ്കിൽ ആറുലക്ഷം രൂപയും ലഭിക്കും. മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയും പെൺമക്കളുടെ വിവാഹത്തിന് അഞ്ചുലക്ഷം രൂപ വീതവും ലഭിക്കും.
യൂണിയൻ ബാങ്കുമായി സഹകരിച്ചുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയും ചടങ്ങിൽ അവതരിപ്പിച്ചു. പദ്ധതി പ്രകാരം നാലുപേർക്ക് 8017 രൂപ അടച്ചാൽ 30 ലക്ഷം രൂപവരെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കും. അപകട മരണത്തിന് 1.15 കോടി രൂപയും സാധാരണ മരണമാണെങ്കിൽ കുടുംബത്തിന് 10 ലക്ഷം രൂപയും ലഭിക്കും. ചികത്സയ്ക്ക് ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ ദിവസം 500രൂപവീതം വർഷം പരമാവധി 15,000 രൂപവരെ ലഭിക്കും.
അപകടമരണം സംഭവിച്ച ഒരു ജീവനക്കാരന്റെ കുടുംബത്തിന് ഇതിനോടകം ഒരുകോടി രൂപയുടെ സഹായം നൽകിയതായും മൂന്ന് കുടുംബങ്ങൾക്ക് സഹായം ഉടൻ കൈമാറുമെന്നും മന്ത്രി പറഞ്ഞു.










0 comments