ad
Deshabhimani

ഓണക്കാലയാത്രകൾ കെഎസ്ആർടിസിക്കൊപ്പം; സ്പെഷ്യൽ സർവീസ് ബുക്കിങ് ആരംഭിച്ചു

ksrtc
വെബ് ഡെസ്ക്

Published on Aug 29, 2025, 11:16 AM | 3 min read

തിരുവനന്തപുരം : ഓണക്കാല യാത്രകൾ എളുപ്പമാക്കാൻ കെഎസ്ആർടിസിയും. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളുടെ സ്പെഷ്യൽ സർവീസുകൾ ബുക്കിംഗ് ആരംഭിച്ചു. ഓണക്കാലത്തോടനുബന്ധിച്ച് 29 മുതൽ സെപ്തംബർ 15 വരെ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ നടത്തുന്നത്.


നിലവിൽ ക്രമീകരിച്ചിട്ടുള്ള സ്പെഷ്യൽ സർവീസുകൾക്ക് പുറമെ കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ എസി സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിൽ പെട്ട ബസുകളും യാത്രക്കാരുടെ സൗകര്യാർഥം അന്തർസംസ്ഥാന റൂട്ടുകളിൽ സ്പെഷ്യൽ സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്.


സർവീസുകളുടെ സമയക്രമം


01.09.2025 മുതൽ 15.09.2025 വരെ ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള അധിക സർവീസുകൾ


1) 17.30 ബാംഗ്ലൂർ -കൊട്ടാരക്കര( New A/c Sleeper) (കോയമ്പത്തൂർ, പാലക്കാട് വഴി)

2) 18:15 ബാംഗ്ലൂർ - തിരുവനന്തപുരം(New A/C Seater Cum Sleeper)(നാഗർകോവിൽ വഴി)

3) 18.30 ചെന്നൈ - എറണാകുളം (New A/c Seater ) ( സേലം, കോയമ്പത്തൂർ വഴി)

4) 19:30 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

5) 21:30 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

6) 22:15 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

7) 22:50 ബാംഗ്ലൂർ - കോഴിക്കോട് ( New Superfast Premium) (കുട്ട, മാനന്തവാടി വഴി)

8)21:30 ബാംഗ്ലൂർ - തൃശ്ശൂർ (New Superfast Premium) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

9)22:30 ബാംഗ്ലൂർ - തൃശ്ശൂർ (New Superfast Premium) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10) 17.45 ബാംഗ്ലൂർ - എറണാകുളം (New Superfast Premium) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11)18.45 ബാംഗ്ലൂർ - എറണാകുളം (New Superfast Premium) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

12)19:30 മൈസൂർ - പാലാ ( New FP) (സുൽത്താൻബത്തേരി കോഴിക്കോട് വഴി)

13)18:00 മൈസൂർ - തൃശ്ശൂർ (New FP) (സുൽത്താൻബത്തേരി കോഴിക്കോട് വഴി)

14) 18:45 ബാംഗ്ലൂർ - കോട്ടയം (S/Ex) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

15)19.20 ബാംഗ്ലൂർ - ആലപ്പുഴ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

16) 21.15 ബാംഗ്ലൂർ - കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

17)22.40 ബാംഗ്ലൂർ - കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

18)20:00 മൈസൂർ -കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

19)22:00 മൈസൂർ -കണ്ണൂർ (Swift superfast) (ഇരിട്ടി, മട്ടന്നൂർ വഴി)

20) 20:45 ബാംഗ്ലൂർ - മലപ്പുറം (Swift superfast) (മൈസൂർ കുട്ട വഴി)


സെപ്തംബർ 1 മുതൽ 15 വരെ കേരളത്തിൽനിന്നുമുള്ള അധിക സർവീസുകൾ


1) 16.30 കൊട്ടാരക്കര -ബാംഗ്ലൂർ ( New A/c Sleeper) (, പാലക്കാട് കോയമ്പത്തൂർവഴി)

2)17:40തിരുവനന്തപുരം -ബാംഗ്ലൂർ (New A/C Seater Cum Sleeper)(നാഗർകോവിൽ വഴി)

3) 18.30എറണാകുളം - ചെന്നൈ (New A/c Seater ) ( , കോയമ്പത്തൂർ സേലം)

4) 20:45കോഴിക്കോട് -ബാംഗ്ലൂർ ( New Superfast Premium) ( മാനന്തവാടി കുട്ട വഴി)

5) 21:00കോഴിക്കോട് -ബാംഗ്ലൂർ ( New Superfast Premium) ( മാനന്തവാടി കുട്ട വഴി)

6) 21:50 കോഴിക്കോട് - ബാംഗ്ലൂർ ( New Superfast Premium) ( മാനന്തവാടി കുട്ട വഴി)

7) 22:10 കോഴിക്കോട് - ബാംഗ്ലൂർ (New Superfast Premium) ( മാനന്തവാടി കുട്ട വഴി)

8) 21:15 തൃശ്ശൂർ -ബാംഗ്ലൂർ (New Superfast Premium) (പാലക്കാട്, കോയമ്പത്തൂർ വഴി)

9) 21:30 തൃശ്ശൂർ - ബാംഗ്ലൂർ (New Superfast Premium) (പാലക്കാട്, കോയമ്പത്തൂർ വഴി)

10) 18.45 എറണാകുളം - ബാംഗ്ലൂർ - (New Superfast Premium) (പാലക്കാട്, കോയമ്പത്തൂർ, വഴി)

11) 19.00എറണാകുളം - ബാംഗ്ലൂർ - (New Superfast Premium) (പാലക്കാട്, കോയമ്പത്തൂർ, വഴി)

12) 17:30 പാലാ - മൈസൂർ ( New FP) (കോഴിക്കോട്, സുൽത്താൻബത്തേരി വഴി)

13) 05:00 തൃശ്ശൂർ - മൈസൂർ - (New FP) ( കോഴിക്കോട്സുൽത്താൻബത്തേരി വഴി)

14) 21:50 കണ്ണൂർ - ബാംഗ്ലൂർ ( Swift SF) (മട്ടന്നൂർ ഇരിട്ടി വഴി)

15) 22.10 കണ്ണൂർ - ബാംഗ്ലൂർ (Swift superfast) (മട്ടന്നൂർ ഇരിട്ടി വഴി)

16) 10.00 കണ്ണൂർ - മൈസൂർ (Swift superfast) (മട്ടന്നൂർ ഇരുട്ടി വഴി)

17) 12.00 കണ്ണൂർ - മൈസൂർ (Swift superfast) (മട്ടന്നൂർ ഇരുട്ടി വഴി)

18) 18:45 കോട്ടയം- ബാംഗ്ലൂർ (S/Ex) (പാലക്കാട് കോയമ്പത്തൂർ)

19) 17:30 ആലപ്പുഴ - ബാംഗ്ലൂർ (S/DLx) (പാലക്കാട് കോയമ്പത്തൂർ)

20) 20:00 മലപ്പുറം - ബാംഗ്ലൂർ (Swift superfast) (മൈസൂർ കുട്ടാ വഴി)


യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. കെഎസ്ആർടിസി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക്


തിരുവനന്തപുരം - 9188933716

എറണാകുളം - 9188933779

കോഴിക്കോട് - 9188933809

കണ്ണൂർ - 9188933822

ബാംഗ്ലൂർ - 9188933820



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home