ad
Deshabhimani

കെഎസ്ആർടിസി മുന്നേറുന്നത് ടിക്കറ്റുനിരക്ക്‌ വർധിപ്പിക്കാതെ: മന്ത്രി കെ ബി ഗണേഷ്‌ കുമാർ

K B Ganesh Kumar City Bus
വെബ് ഡെസ്ക്

Published on Feb 03, 2026, 08:53 AM | 1 min read

നെടുമങ്ങാട്: നയാപൈസയുടെ ചാർജ് വർധനയില്ലാതെയാണ് കെഎസ്‌ആർടിസി വർധിതവീര്യത്തോടെ മുന്നേറുന്നതെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിങ് സ്കൂളിന്റെയും നവീകരിച്ച ഡിപ്പോ യാർഡിന്റെയും നിർമിച്ച പ്രവേശനകവാടത്തിന്റെയും പുതിയ ദീർഘദൂര സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


എൽഡിഎഫ് സർക്കാരിന്റെ നിയന്ത്രണത്തിൽ അത്ഭുതകരവും ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിച്ചത്. സുഗമവും ലാഭകരവും ആഡംബരവുമുള്ള യാത്രയും സൗകര്യവും പ്രദാനം ചെയ്താണ് ഈ വളർച്ച കൈവരിക്കാനായത്. റോഡുകളൊക്കെ നവീകരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ നിരന്തരമുള്ള കേടുപാടുകൾക്കും പരിഹാരമായി. ആ തിളക്കമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലും പൊതുനിരത്തുകളിലും ഇന്ന്‌ കാണുനത്‌. അത് തുടരേണ്ടത് സർക്കാരിന്റെ മാത്രമല്ല, നാടിന്റെകൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.


ഡിപ്പോയിൽനിന്ന്‌ പുതുതായി ആരംഭിച്ച ദീർഘദൂര സർവീസുകളായ നെടുമങ്ങാട്- പറശ്ശിനിക്കടവ്, നെടുമങ്ങാട്- – മാനന്തവാടി സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ ജയദേവൻ, വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ്, സ്ഥിരംസമിതി അധ്യക്ഷരായ എസ് എസ് ബിജു, സി സാബു, എം ശ്രീകേശ്, സബീന ബീവി, ലിസി വിജയൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, കെഎസ്ആർടിസി സിഎംഡി പ്രമോജ്‌ ശങ്കർ, ജെ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home