ad
Deshabhimani

print edition മകരവിളക്ക്‌ ; 1000 ബസുകൾ 
സജ്ജമാക്കാനൊരുങ്ങി കെഎസ്‌ആർടിസി

bus
വെബ് ഡെസ്ക്

Published on Jan 10, 2026, 01:42 AM | 1 min read


തിരുവനന്തപുരം

ശബരിമല മകരവിളക്കിനോടനുബന്ധിച്ച്‌ തീർഥാടകരുടെ യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസി 1000 ബസുകൾ സജ്ജമാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പന്പ ചെയിൻ സർവീസിനായി 199 ബസുകളും മറ്റ്‌ സർവീസുകൾക്കായി 801 ബസുകളുമാണ്‌ തയ്യാറാക്കുന്നത്‌. ഇതിനായി ബസുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സിഎംഡി നിർദേശം നൽകി. 800 ബസുകളാണ്‌ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ആവശ്യപ്പെട്ടതെങ്കിലും ഗതാഗതവകുപ്പ്‌ കൂടുതൽ ബസുകൾ അനുവദിക്കുകയായിരുന്നു.


മണ്ഡലകാലം ആരംഭിച്ചതുമുതൽ കെഎസ്‌ആർടിസി ക‍ൂടുതൽ ബസുകൾ ക്രമീകരിച്ചിരുന്നു. പന്പ ചെയിൻ സർവീസുകൾക്കും വിവിധ ഡിപ്പോകളിൽനിന്ന്‌ പന്പയിലേക്കും തിരിച്ചും യഥേഷ്ടം ബസുകൾ നൽകിയിരുന്നു. പന്പയിൽനിന്ന്‌ മണിക്കൂറിൽ ശരാശരി 95 മുതൽ 100 ബസുകൾവരെ ഓപ്പറേറ്റ്‌ ചെയ്യുന്നുണ്ട്‌. റിസർവേഷൻ സംവിധാനം കുറ്റമറ്റതാക്കിയും സംഘമായി പോകുന്ന തീർഥാടകർക്ക്‌ ബജറ്റ്‌ ടൂറിസം സെൽവഴി ബസുകൾ ഏർപ്പാടാക്കിയും മികച്ച സേവനം ഉറപ്പുവരുത്തി.


മുൻവർഷങ്ങളിലേതുമായി താരതമ്യം ചെയ്യുന്പോൾ ശരാശരി 2.40 കോടി അധിക വരുമാനം നേടാനുമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home