ad
Deshabhimani

print edition കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര ; ഹാപ്പി ലോങ് ലൈഫ് കാര്‍ഡുമായി കെഎസ്ആര്‍ടിസി

ksrtc happy long life card
വെബ് ഡെസ്ക്

Published on Oct 31, 2025, 01:06 AM | 1 min read


തിരുവനന്തപുരം

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന പദ്ധതി ഹാപ്പി ലോങ് ലൈഫിന്റെ കാര്‍ഡ്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രകാശിപ്പിച്ചു. കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്നവര്‍ക്കാണ് സൗജന്യ യാത്ര. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യയാത്ര ലഭിക്കും.


കാർഡില്‍ രോഗിയാണെന്ന വിവരം രേഖപ്പെടുത്തില്ലെന്നും മന്ത്രി അറിയിച്ചു. വീട് മുതല്‍ ഡ‍ോക്ടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയാണ് കാര്‍‍ഡില്‍ സൗജന്യ യാത്ര ചെയ്യാവുന്നത്. കാര്‍ഡ് ദുര്‍വിനിയോഗം ചെയ്താല്‍ റദ്ദാക്കും.


www.keralartcit.com എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്‌പോര്‍ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ചീഫ് ഓഫീസില്‍ നിന്ന്‌ ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കും. കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ഓങ്കോളജിസ്റ്റ് ഡോ.വി പി ഗംഗാധരൻ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സാപദ്ധതിയും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home