ad
Deshabhimani

നിയമസഭ പുസ്തകോത്സവം

വിദ്യാർഥികൾക്ക് സിറ്റി റൈഡിൽ നഗരം ചുറ്റാം: അവസരമൊരുക്കി കെഎസ്ആർടിസി

ksrtc city ride
വെബ് ഡെസ്ക്

Published on Jan 07, 2026, 04:14 PM | 1 min read

തിരുവനന്തപുരം: വിദ്യാർഥികൾക്ക് ന​ഗരം ചുറ്റാൻ സൗജന്യ സിറ്റി റൈഡ് സർവീസുമായി കെഎസ്ആർടിസി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി ഒരുക്കുന്ന സർവീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.


രാവിലെ 9 മുതൽ ഉച്ച 2 വരെയാണ് സർവീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് തുടങ്ങുന്ന സർവീസ് മസ്ക്കറ്റ് ഹോട്ടൽ, എൽഎംഎസ്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, ഗുരുദേവ പാർക്ക്, കോർപ്പറേഷൻ ഓഫീസ്, ഫൈൻ ആർട്സ് കോളേജ് വഴി തിരിച്ചെത്തും. ഉദ്ഘാടന ശേഷം വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളുമായി സർവീസ് ആരംഭിച്ചു.


ഇന്ത്യയിൽ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒരു ആശയമായി നിയമസഭ പുസ്തകോത്സവം മാറിയെന്നും നമ്മുടെ നാടിനും ഓരോ മലയാളികൾക്കും ഇത് അഭിമാനമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നതിനുമുള്ള വലിയ പദ്ധതിയായി പുസ്തകോത്സവം മാറിയെന്നും ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home