ad
Deshabhimani

എറണാകുളത്ത് കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; ശരിയാക്കിയത് നാട്ടുകാർ

KSRTC.jpg

വഴിയിൽ കുടുങ്ങിയ കെഎസ്ആർടിസി ബസ് (ഇടത്), ബസ് ബ്രേക്ക് ഡൗൺ ആയതിനെത്തുടർന്നുണ്ടായ ഗതാഗതതടസം (വലത്)

വെബ് ഡെസ്ക്

Published on Sep 14, 2026, 06:35 PM | 1 min read

പറവൂർ: എറണാകുളം വടക്കൻ പറവൂരിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. ഡിപ്പോയിൽ അറിയിച്ചിട്ടും ശരിയാക്കാൻ ആളെത്താത്തതിനെ തുടർന്ന് കർണാടക സ്വദേശിയായ യുവാവും മറ്റൊരു വഴിയാത്രക്കാരനും ചേർന്ന് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.


റോഡിൽ കെഎസ്ആർടിസി ബസ് കേടായിക്കിടന്നതിനെ തുടർന്ന് പ്രദേശത്ത് ഒന്നര മണിക്കൂറോളം സമയം ഗതാഗതതടസമുണ്ടായി. എറണാകുളത്ത് നിന്നും ഗുരുവായൂരിലേക്ക് പോയ ബസാണ് ബ്രേക്ക് ഡൗൺ ആയത്. ജീവനക്കാർ തന്നെ ഡിപ്പോയിൽ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.


ദേശീയപാതയായതിനാൽ വലിയ ഗതാഗതക്കുരുക്കാന് രൂപപ്പെട്ടത്. യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് അതുവഴി പോയ മറ്റു കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. വഴിയാത്രക്കാർ ടയർ മാറ്റിയിട്ടശേഷമാണ് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടത്.


കൃത്യസമയത്ത് ഡിപ്പോയിൽ അറിയിച്ചിട്ടും ഒരു മെക്കാനിക് പോലും എത്താത്തതിൽ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അപകടം നടന്നതിന് തൊട്ടടുത്ത് തന്നെ ഡിപ്പോ ഉണ്ടായിട്ടും മെക്കാനിക് എത്താത്തതിൽ നാട്ടുകാരും പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home