ad
Deshabhimani

print edition കെഎസ്ആർടിസി ബജറ്റ് ടൂറിസം വൻ കുതിപ്പിൽ

KSRTC BUDGET TOURS
വെബ് ഡെസ്ക്

Published on Feb 01, 2026, 03:15 AM | 1 min read


തിരുവനന്തപുരം

കുറഞ്ഞ ചെലവിൽ മികച്ച വിനോദയാത്രാനുഭവങ്ങൾ സമ്മാനിച്ച്‌ മുന്നേറുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് വരുമാനത്തിൽ വന്പൻ കുതിച്ചുചാട്ടം. 2023–-24 സാമ്പത്തിക വർഷത്തിൽ 23 കോടിയായിരുന്ന വാർഷിക വരുമാനം2024–-25 കാലയളവിൽ 43 കോടിയായി ഉയർന്നു. ‘തിരുവനന്തപുരം നഗരക്കാഴ്ചകൾ’ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ' ഗ്ലാസ് ടോപ്‌ ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.


2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1191 സർവീസ്‌ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടിയാണ് പ്രവർത്തന ലാഭം. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ ‘റോയൽ വ്യൂ' ഗ്ലാസ് ടോപ്‌ ഡബിൾ ഡെക്കർ സർവീസ് 1.18 കോടി നേടി. ജനുവരി രണ്ടുമുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ 2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home