ad
Deshabhimani

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു

popular front hartal
വെബ് ഡെസ്ക്

Published on Apr 01, 2025, 08:11 PM | 1 min read

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഒറ്റത്തവണയായുള്ള ശമ്പള വിതരണം ആരംഭിച്ചു. ഒന്നാം തീയതി തന്നെ ശമ്പള വിതരണം തുടങ്ങി. ചൊവ്വാഴ്ച ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുന്നതാണ്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി കൊടുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home