ad
Deshabhimani

കെഎസ്‌ആർടിസി: ഇത്തവണയും 
ശമ്പളം മുൻകൂർ

ksrtc ai
വെബ് ഡെസ്ക്

Published on Jun 02, 2025, 03:45 AM | 1 min read

തിരുവനന്തപുരം ളള കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ എല്ലാമാസവും കൃത്യമായി ശമ്പളം നൽകുമെന്ന വാക്ക്‌ തെറ്റിയില്ല. മെയ്‌ മാസത്തെ ശമ്പളം 31ന്‌ വിതരണം ചെയ്‌തു. ജൂൺ ഒന്ന്‌ ഞായറാഴ്‌ചയായതിനാലാണ്‌ മുൻകൂട്ടി ശമ്പളം നൽകിയത്‌. 74.64 കോടി രൂപ ഇതിന്‌ വേണ്ടിവന്നു. തുടർന്നുള്ള മാസങ്ങളിലും ശമ്പളം ഒന്നാം തീയതിതന്നെ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിലിലെ ശമ്പളം 30നുതന്നെ വിതരണംചെയ്‌തിരുന്നു.

തുടർച്ചയായി പത്താമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. മാർച്ച്‌ മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രിൽ ഒന്ന്‌ അവധിയായതിനാൽ രണ്ടിന്‌ നൽകിയിരുന്നു. എട്ടു വർഷത്തിന് ശേഷമാണ് മുൻ‌കൂർ ശമ്പളം എത്തുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ​ഗണേഷ് കുമാറും പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home