ad
Deshabhimani

print edition കെഎസ്എഫ്ഇ ലാഭവിഹിതം 70 കോടി കൈമാറി

ksfe dividant
വെബ് ഡെസ്ക്

Published on Jan 01, 2026, 01:20 AM | 1 min read

തൃശൂർ: കെഎസ്എഫ്ഇ 2024–25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ സംസ്ഥാന സർക്കാരിന് കൈമാറി. ധനമന്ത്രി കെ എൻ ബാലഗോപാലിന് കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിലും ചേർന്ന് ചെക്ക് കൈമാറി. നടപ്പ് സാമ്പത്തികവർഷം ഡിവിഡണ്ട്, ഗ്യാരണ്ടി കമീഷൻ ഇനങ്ങളിലായി റെക്കോർഡ് തുകയായ 235 കോടി രൂപ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്.


കമ്പനിയുടെ അംഗീകൃത മൂലധനം 250 കോടിയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ആകെ ബിസിനസ്‌ 1,10000 കോടി രൂപയാണ്. സ്വർണ പണയ വായ്പ 13000 കോടി രൂപ കടന്നിട്ടുണ്ട്. ഒരു കോടി ഇടപാടുകാരിലേക്ക് കെഎസ്എഫ്ഇയുടെ സേവനങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ​


മന്ത്രി പി പ്രസാദ്, കെ ആർ ജ്യോതിലാൽ, ഡോ. കെ ശശികുമാ‍ർ, ബി എസ് പ്രീത, കെ മനോജ്, ഡോ. ഡി ഷൈൻ, എസ് ശരത്ചന്ദ്രൻ, എമിൽ അലക്സ്, കെ ബി സൽ ജബീൽ‍, വി എൽ പ്രദീപ്, എസ് സുശീലൻ, എസ് വിനോദ് എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home