ad
Deshabhimani

print edition ട്രേഡ് യൂണിയനുകളുടെ 
പ്രതിഷേധ മാർച്ച് ഇന്ന്‌

kseb
വെബ് ഡെസ്ക്

Published on Apr 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന റെഗുലേറ്ററി കമീഷൻ നടപ്പാക്കുന്ന ജനവിരുദ്ധവും കെഎസ്ഇബിക്ക്‌ ദോഷംചെയ്യുന്നതുമായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രക്ഷോഭത്തിലേക്ക്. കെഎസ്ഇബിയെ തകർക്കാനും വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ചൊവ്വാഴ്‌ച റെഗുലേറ്ററി കമീഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.


മാർച്ച്‌ സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന സെക്രട്ടറി ഗോപകുമാർ അധ്യക്ഷനാകും.

ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽനിന്ന്‌ വൈദ്യുതി ബോർഡിനെ തടയുന്നതാണ്‌ റെഗുലേറ്ററി കമീഷന്റെ സമീപനം.


​ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതും അശാസ്ത്രീയമായ സോളാർ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതും ഷോർട്ട് ടേം വൈദ്യുതി വാങ്ങൽ കരാറിന് അംഗീകാരം നൽകാതിരുന്നതും വൈദ്യുതിപ്രതിസന്ധി സൃഷ്ടിക്കുന്നു. കെഎസ്‌ഇബിഡബ്ല്യുഎ (സിഐടിയു), കെഇഡബ്ല്യുഎഫ്‌ (എഐടിയുസി), കെപിഡബ്ല്യുസി (ഐഎൻടിയുസി) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home