ad
Deshabhimani

ഇനിയും ഇരുട്ട് തന്നെ..! വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം കടുപ്പിക്കുമെന്ന് കെഎസ്ഇബി

Power Cut
വെബ് ഡെസ്ക്

Published on Sep 25, 2026, 04:18 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ഇനിയും കടുപ്പിക്കുമെന്ന് കെഎസ്ഇബി. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണമെന്നും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി.


പമ്പിങ് പോലുള്ള പ്രവർത്തനങ്ങൾ പകൽ സമയത്ത് ആക്കണമെന്നും നിരന്തരമായി വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾ പരമാവധി പകൽ മാത്രമായി പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്. ഒരു യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കരാർ ആയിട്ടുണ്ടെങ്കിലും നിയന്ത്രണം തുടരാനാണ് നിർദേശം.


ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 12,000 മെഗാവാട്ട് വൈദ്യുതി കുറവാണ് നിലവിൽ ഉള്ളത്. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ കേരളത്തിൽ വൈദ്യുതി വാങ്ങിയാലും പ്രതിസന്ധി നിലവിലുള്ളതിനേക്കാളും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home