ad
Deshabhimani

print edition 250 മെഗാവാട്ട്‌ ശേഷി; "ബെസ്‌' 
ഒക്‌ടോബറിൽ കമീഷൻ ചെയ്യും

KSEB
avatar
സ്വന്തം ലേഖിക

Published on May 01, 2026, 03:18 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തിന്‌ പരിഹാരമായി കെഎസ്ഇബിയുടെ 250 മെഗാവാട്ട്‌ ശേഷിയുള്ള അത്യാധുനിക ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്‌) പദ്ധതികൾ ഈ വർഷം ഒക്‌ടോബറിൽ കമീഷൻ ചെയ്യും. ബ്രഹ്‌മപുരത്തെ 250 മെഗാവാട്ട്‌ ശേഷിയുള്ള പദ്ധതി 2027സെപ്തംബറിലും പ്രവർത്തന സജ്ജമാക്കും.


പുരപ്പുറ സൗരോർജ നിലയങ്ങളിൽനിന്നുൾപ്പെടെ ലഭിക്കുന്ന വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ). സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസർകോട് മൈലാട്ടിയിലും എൻഎച്ച്പിസിയുമായി ചേർന്ന് ശ്രീകണ്ഠാപുരം(കണ്ണൂർ), മുള്ളേരിയ(കാസർകോട്‌), അരീക്കോട്(മലപ്പുറം), പോത്തൻകോട്(തിരുവനന്തപുരം) എന്നിവിടങ്ങളിലും നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 50ശതമാനത്തിലധികം പൂർത്തിയായി. മയിലാട്ടിയിലെ പദ്ധതി കമീഷൻ ചെയ്യുന്നതോടെ നാല്‌ മണിക്കൂർ തുടർച്ചയായി വൈദ്യുതി ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.


600 കോടി നിർമാണ ചെലവ് കണക്കാക്കുന്ന മൈലാട്ടിയിൽ കേന്ദ്ര ഊർജ മന്ത്രാലയം 135കോടി രൂപ വയബിലിറ്റി ഗ്യാപ്പ്ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പവർ സിസ്റ്റം ഡെവലപ്മെന്റ് ഫണ്ട് പദ്ധതിവഴി ബ്രഹ്‌മപുരത്ത് സ്ഥാപിക്കുന്ന ബെസിന് 90കോടി രൂപയുടെ വിജിഎഫും അനുവദിച്ചു.

550കോടി രൂപ മുതൽമുടക്കുള്ള പദ്ധതി മുൻകൂർ പേയ്‌മെന്റ്‌ നൽകാതെ താരിഫ് അടിസ്ഥാനമാക്കി ബിൽഡ് ഓൺ ഓപ്പറേറ്റ് (ബിഒഒ) മാതൃകയിലാണ് നടപ്പാക്കുന്നത്.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home